കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, June 6, 2025 11:40 PM IST
കാ​യം​കു​ളം: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ന​ട​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ടി​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സം​സ്ഥാ​ന ടീ​മി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജി​ല്ല​ക്കാ​രാ​യ മീ​നു എ​സ്., കി​ര​ൺ​കു​മാ​ർ, ആ​ദി​ൽ നൈ​ഫ്, സം​സ്ഥാ​ന ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യ ജി​തി​ൻ ജ​യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്.കെ. ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ര​ഞ്ജു സ​ക്ക​റി​യ, പ​രി​ശീ​ല​ക​നാ​യ അ​രു​ൺ ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.