ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടിന്‍റെ സ്വ​പ്നം പ ൂ​വ​ണി​ഞ്ഞു; ഗു​മ​സ്ത​നിൽനിന്ന് വക്കീലിലേക്ക് സുരേഷ്
Thursday, June 5, 2025 11:55 PM IST
അമ്പ​ല​പ്പു​ഴ: ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടാ​യി മ​ന​സി​ൽ കൊ​ണ്ടുന​ട​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു. ഗു​മ​സ്ത​ക്കു​പ്പാ​യ​ത്തി​ൽനി​ന്ന് സു​രേ​ഷ് വ​ക്കീ​ൽ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ് കോ​ട​തി​യി​ലെ​ത്തി.

നീ​ണ്ട 25 വ​ർ​ഷ​ം അ​മ്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​മ്പ​ല​പ്പു​ഴ ക​ട്ട​ക്കു​ഴി വ​ണ്ട​കം വീ​ട്ടി​ൽ ജി. ​സു​രേ​ഷാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ വ​ക്കീ​ൽ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ് കോ​ട​തി​യി​ലെ​ത്തി​യ​ത്.

ജൂ​ൺ ഒന്നിന് ​കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ ന​ട​ത്തി​യ എ​ൻ​റോ​ൾ​മെ​ന്‍റ് ച​ട​ങ്ങി​ലാ​ണ് ജി.​ സു​രേ​ഷ് അ​ഭി​ഭാ​ഷ​ക​നാ​യി സ​ന്ന​ത് എ​ടു​ത്ത​ത്. ആ​ല​പ്പു​ഴ-​അ​മ്പ​ല​പ്പു​ഴ കോ​ട​തി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്ക് നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഭി​ഭാ​ഷ​ക​നാ​യി കോ​ട​തി​യി​ലെ ത്തു​ന്ന​ത്.

ആ​ല​പ്പു​ഴ എ​സ്ഡി ​കോ​ള​ജി​ൽനി​ന്നു 1986-1989ൽ ​ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സു​രേ​ഷ് 10 വ​ർ​ഷ​ം സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെന്‍ററി​ലെ അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. ജി. ​രാ​മ​കൃ​ഷ്ണ​ന്‍റെ കൂ​ടെ ക്ലാ​ർ​ക്കാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ​യി​ൽ 25 വ​ർ​ഷം ക്ലാ​ർ​ക്കാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു. അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്ക് അ​സോ​സി​യേ​ഷ​ന്‍റെ അ​മ്പ​ല​പ്പു​ഴ യൂ​ണി​റ്റി​ന്‍റ് പ്ര​സി​ഡന്‍റായും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ഡ്വ​ക്കേ​റ്റ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്ത കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​നാ​ക​ണ​മെ​ന്ന​ത്.

പ​ല കാ​ര​ണം കൊ​ണ്ട് ന​ട​ക്കാ​തി​രു​ന്ന ഈ ​ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ പൂ​വ​ണി​ഞ്ഞ​തെ​ന്ന് സു​രേ​ഷ് പ​റ​യു​ന്നു. പു​തി​യ വേ​ഷ​ത്തി​ലെ​ത്തി​യ ജി. ​സു​രേ​ഷി​നെ അ​മ്പ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കോ​ട​തി വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ച്ച്. സ​ലാം എം​എ​ൽഎ ​അ​നു​മോ​ദ​നം നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. ശ്രീ​ല​ത ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജി​സ്ട്രേ​റ്റ് ഐ​ശ്വ​ര്യ ആ​ൻ ജേ​ക്ക​ബ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. അ​സി​. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ്ര​സൂ​ൺ ബെ​ന്നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷ്, അഭിഭാഷകരായ അ​ഹ​മ്മ​ദ് അ​മ്പ​ല​പ്പു​ഴ, എ.​ടി. പ്ര​ദീ​പ്, സ​ന്ധ്യ, ജെ. ഷെ​ർ​ലി, ആ​ർ. ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.