ആ​ശാ സ​മ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി
Friday, June 6, 2025 11:40 PM IST
അമ്പ​ല​പ്പു​ഴ: ആ​ശാ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സ​മ​ര​യാ​ത്രയ്ക്ക് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ​മ്മേ​ള​നം ക​ച്ചേ​രി മു​ക്കി​ൽ ജോ​സ​ഫ് സി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ഉ​ണ്ടെ​ന്ന് പ​റ​യു​മ്പോ​ൾ സ​ർ​ക്കാ​ർ ആ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​തെ​ന്നു നോ​ക്ക​ണം. സ്ഥി​രനി​യ​മ​നം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന സ​ർ​ക്കാ​രാ​ണ് ആ​ശ​മാ​രോ​ട് സ്ഥി​ര നി​യ​മ​നം ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പ​റ​യു​ന്ന​ത്. സോ ​കോ​ൾ​ഡ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രാ​ണ് സ്ത്രീ​ക​ളോ​ട് ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​ത്.

കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു​വി​നെ ക​ച്ചേ​രി​മു​ക്ക് ജം​ഗ്ഷ​നി​ൽനി​ന്ന് ഊ​ഷ്മ​ള​മാ​യി വ​ര​വേ​റ്റു. തു​ട​ർ​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തസം​ഘം മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ആ​ർ. സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എഎ​ച്ച്ഡ​ബ്ല്യുഎ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. ഷീ​ല, കെ.​ആ​ർ. രാ​ജി​മോ​ൾ, ജി​ല്ലാ സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ ഡോ ​കെ.എ​സ്. മ​നോ​ജ്, ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കു​മാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ. ഹ​മീ​ദ്, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​മാ​ൽ എം. ​മാ​ക്കി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.