എ​സി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം: സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, June 6, 2025 11:40 PM IST
മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് നെ​ടു​മു​ടി ന​രു​മീ​ൻ​കു​ന്ന് വീ​ട്ടി​ൽ ജോ​സ​ഫാണ് ( 57) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ മ​ങ്കൊ​മ്പ് തെ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റിക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞു നെ​ടു​മു​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ ക​ട​യു​ടെ സ​മീ​പ​ത്തു ച​ങ്ങ​നാ​ശേരി ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ജോ​സ​ഫ് സ​ഞ്ച​രി​ച്ചി​രു​ന്ന സൈ​ക്കി​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷിക്കാ​നാ​യി​ല്ല.

സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​നെ​ടു​മു​ടി ന​സ്ര​ത്ത് സെ​ന്‍റ് ജെ​റോം​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: സോ​ബി​ൻ, റോ​ബി​ൻ.