3x3 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: അ​ശ്വി​നും ടെ​സ​യും ന​യി​ക്കും
Thursday, June 5, 2025 5:34 AM IST
ആ​ല​പ്പു​ഴ: ആ​ദ്യ​ത്തെ അ​ണ്ട​ര്‍ ട്വന്‍റി ത്രീ (​യു-23) 3x3 സ്റ്റേ​റ്റ് ബാ​സ്‌​കറ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മു​ക​ളെ അ​ശ്വി​നും ടെ​സ ഹ​ര്‍​ഷ​നും ന​യി​ക്കും.

8ന് ​കൊ​ച്ചി ക​ട​വ​ന്ത്ര റീ​ജ​ണ​ല്‍ സ്പോ​ര്‍​ട്സ് സെ​ന്‍ററി​ലാ​ണ് മ​ത്സ​രം. ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​കറ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് (എ​ഡി​ബി​എ) ടീ​മു​ക​ളെ തെര​ഞ്ഞെ​ടു​ത്ത​ത്.

മ​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍: പു​രു​ഷ​ന്മാ​ര്‍: ആ​ല്‍​ഫി, ജോ​സ​ഫ്, ദേ​വ​സി. സ്റ്റാ​ന്‍​ഡ് ബൈ: ​ആ​ല്‍​ബി​ന്‍, നി​ര​ഞ്ജ​ന്‍. വ​നി​ത​ക​ള്‍: സു​ഭ​ദ്ര ജ​യ​കു​മാ​ര്‍, ഗം​ഗാ രാ​ജ​ഗോ​പാ​ല്‍, തേ​ജ​സ് തോ​ബി​യാ​സ്. സ്റ്റാ​ന്‍​ഡ് ബൈ: ​സ്വ​പ്ന, ശി​വാ​നി.

ടീ​മു​ക​ള്‍​ക്കു​ള്ള ജേ​ഴ്സി വി​ത​ര​ണം ആറിന് രാ​വി​ലെ 8.30ന് ​മെ​ഡി​വി​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബി​ബു ബി. ​പു​ന്നൂ​രാ​ന്‍ നി​ര്‍​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രോ​ഗ​നി​ര്‍​ണ​യ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന മെ​ഡി​വി​ഷ​ന്‍, ടീ​മു​ക​ളെ സ്‌​പോ​ണ്‍​സ​ര്‍​ ചെ​യ്യും.