ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള ഓ​ട​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Friday, June 6, 2025 11:40 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ സ​ർ​വീ​സ് റോ​ഡി​ന് കു​റു​കെ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രു​ന്ന ഓ​ട​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കാ​യം​കു​ളം നി​റ​യി​ൽ മു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നൂ​റ​നാ​ട് പാ​ല​മേ​ൽ എ​രു​മ​ക്കു​ഴി ബാ​ല​ൻ​പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൻ ആ​രോ​മ​ൽ (23) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ കെ​പി​എ​സി ജം​ഗ്ഷ​നും ക​ല്ലും​മൂ​ടി​നും ഇ​ട​യി​​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: ബി​ന്ദു.