താ​യ​ങ്ക​രി സെന്‍റ് ആ​ന്‍റണീ​സ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
Thursday, June 5, 2025 11:55 PM IST
എട​ത്വ: താ​യ​ങ്ക​രി സെ​ന്‍റ് ആന്‍റണീ​സ് പള്ളിയിൽ അ​ദ്ഭു​ത പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.45ന് ​ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, കു​ര്‍​ബാ​ന, സ​ന്ദേ​ശം ഫാ. ​ജോ​ര്‍​ജ് തൈ​ച്ചേ​രി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

14 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 4.45ന് ​മ​ദ്ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന, സ​ന്ദേ​ശം തു​ട​ര്‍​ന്ന് വാ​ര്‍​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര്‍​ച്ച വി​ത​ര​ണ​വും ന​ട​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.45 ന് ​ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം മ​താ​ധ്യാ​യ​ന വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും പെ​ന്ത​ക്കു​സ്താ ദി​ന​വും ആ​ച​രി​ക്കും.

കു​ട്ടി​ക​ളെ എ​ഴു​ത്തി​ന് ഇ​രു​ത്തും. 13ന് ​വൈ​കു​ന്നേ​രം 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച​. 14ന് ​വൈ​കു​ന്നേ​രം 4.45ന് ​ന​ട​ക്കു​ന്ന കു​ര്‍​ബാ​ന​യ്ക്കുശേ​ഷം വിശുദ്ധ ​അ​ന്തോ​നീ​സി​ന്‍റെ കു​രി​ശ​ടി​യി​ലേക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. 15ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, 10.20ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥന, വിശുദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം. ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേരി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ​ള്ളി​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.