ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി
Sunday, June 1, 2025 12:12 AM IST
എ​ട​ത്വ: വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ദു​രി​ത​ബാ​ധി​ത​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റി. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. വേ​ണു​ഗോ​പാ​ൽ, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ ക​ണി​യാ​മ്പ​റ​മ്പി​ൽ വി​ജ​യ​മ്മ എ​ന്നി​വ​രെ​യാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്യാ​മ്പി​ലേ​ക്കു മാ​റ്റി​യ​ത്.

വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് വി.​കെ. വേ​ണു​ഗോ​പാ​ൽ എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് ബ്ലോ​ക്ക് മെം​ബ​ർ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്തി​നെ വി​വ​രം ധ​രി​പ്പി​ച്ചു. അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു വി.​കെ. വേ​ണു​ഗോ​പാ​ലി​നെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

കി​ട​പ്പു​രോ​ഗി​യാ​യ വി​ജ​യ​മ്മ​യെ വീ​ട്ടി​ൽ​നി​ന്ന് വ​ള്ള​ത്തി​ൽ ക​ര​യ്ക്കെ​ത്തി​ച്ച് ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​മ്പി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ശ​ര​ത്ത്, പ്ര​മോ​ദ്, സ​തീ​ശ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രാ​യ എം.​എ​സ്. മ​ധു​സൂ​ദ​ന​ൻ, കെ. ​ബി​ജു, ഗോ​കു​ൽ, ബി​നീ​ഷ്, അ​ന​ന്തു, രാ​ഖി​ൽ രാ​ജ്, കാ​ർ​ത്തി​ക് തുടങ്ങിയ​വ​ർ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം നൽകി.