മീ​ൻപി​ടി​ക്കാ​ൻ പോ​യ യു​വാ​വ് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Sunday, June 1, 2025 12:12 AM IST
ഹ​രി​പ്പാ​ട്: മീ​ൻപി​ടി​ക്കാ​ൻ പോ​യ യു​വാ​വ് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു. പി​ലാ​പ്പു​ഴ ചാ​ക്കാ​ട്ട് കി​ഴ​ക്ക​തി​ൽ പാ​സ്റ്റ​ർ രാ​ജേ​ഷ് പി​ള്ള - ജി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ്റ്റീ​വ് രാ​ജേ​ഷ് (23) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ചൂ​ര​ല്ലാ​ക്ക​ൽ കു​രീ​ത്ത​റ കു​ന്നി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള പ​റ​മ്പി​ക്കേ​രി എ ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​രു​മൊ​ത്ത് മീ​ൻ പി​ടി​ക്കു​ന്ന​തി​ന് വ​ല​യി​ടാ​ൻ വേ​ണ്ടി ഫൈ​ബ​ർ വ​ള്ള​ത്തി​ൽ പോ​യ​താ​ണെ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​രാ​യ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടു​മൊ​പ്പം ഒ​ഡീ​ഷ​യി​ലെ ഗം​ജം സെ​റാ​മ്പൂ​ർ തു​ള​സീ​ന​ഗ​ർ സെ​ക്ക​ൻ​ഡ് ലൈ​നി​ലാ​യി​രു​ന്നു സ്റ്റീ​വി​ന്‍റെ താ​മ​സം. മൂ​ന്നാ​ഴ്ച മു​മ്പ് സ​ഹോ​ദ​രി  സ്റ്റെ​ഫി​യോ​ടും മാ​താ​പി​താ​ക്ക​ളോ​ടു​മൊ​പ്പം നാ​ട്ടി​ലെ​ത്തി​യ സ്റ്റീ​വ്  ഇ​ന്ന​ലെ തി​രി​കെ പോ​കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ വ​ള്ള​ത്തി​ലും സ്റ്റീ​വ് ദു​ര​ന്ത​മു​ണ്ടാ​യ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സൈ​ഡി​ലൂ​ടെ ന​ട​ന്നും ​പോ​ക​വേ കാ​ൽ വ​ഴു​തി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​സ​ര​വാ​സി​ക​ളെ അ​റി​യി​ച്ചു​വെ​ങ്കി​ലും ക​ന​ത്ത മ​ഴ​യും ഇ​രു​ട്ടും കാ​ര​ണം തെ​ര​ച്ചി​ൽ സാ​ധ്യ​മാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ ഹ​രി​പ്പാ​ട് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം രാ​വി​ലെ 6.30ഓ​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​പ്പാ​ട് പോ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

സംസ്കാരം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ള്ളി​പ്പാ​ട് ഡി​പി​എം​ഡി അ​ഡി​ക്‌​ഷ​ൻ സെ​ന്‍റ​ർ പ്ര​യ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് ​ഐ​പി​സി ആ​ല​പ്പു​ഴ ഈ​സ്റ്റി​ന്‍റെ ക​ണ്ടി​യൂ​ർ സെ​മി​ത്തേ​രി​യി​ൽ.