ചെ​ക്ക് കേ​സ്: പ്ര​തി​യെ വെ​റു​തേവി​ട്ടു
Friday, July 18, 2025 3:53 AM IST
തൊ​ടു​പു​ഴ: ക​ടം വാ​ങ്ങി​യ എ​ട്ടു ല​ക്ഷം രൂ​പ തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ തൊ​ടു​പു​ഴ ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ വ​ണ്ടിച്ചെക്ക് ന​ൽ​കി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി ര​ജീ​ഷി​നെ​തിരേ ക​രി​ങ്കു​ന്നം സ്വ​ദേ​ശി മ​ഠ​ത്തും​കാ​ട്ടി​ൽ മോ​ഹ​ന​ൻ തൊ​ടു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് തൊ​ടു​പു​ഴ ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് നി​മി​ഷ അ​രു​ണ്‍ വെ​റു​തേവി​ട്ടു.

വാ​ദി പ​ണം പ​ലി​ശ​യ്ക്ക് കൊ​ടു​ക്കു​ന്ന ആ​ളാ​ണെ​ന്നും ബ്ലാ​ങ്ക് ചെ​ക്ക് ദു​രു​പ​യോ​ഗം ചെ​യ്ത് ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള ക​ള്ള​ക്കേ​സാ​ണെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് വെ​റു​തേവി​ട്ട​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ബി​ജു പ​റ​യ​ന്നി​ലം, ജെ​റി​ൻ തോ​മ​സ്, ഡെ​ൽ​വി​ൻ പ​റ​യ​ന്നി​ലം എ​ന്നി​വ​ർ ഹാ​ജ​രാ​യി.