അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Friday, July 18, 2025 3:54 AM IST
രാ​ജ​കു​മാ​രി:​ ഖ​ജ​നാ​പ്പാ​റ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ.​ ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി, ഖ​ജ​നാ​പ്പാ​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഖ​ജ​നാ​പ്പാ​റ വെ​ള്ളി​വെ​ളു​ന്താ​ൻ ചാ​ലു​വ​ര​മ്പി​ൽ സു​രേ​ഷി(60)നെ 3.100 ​ലി​റ്റ​ർ മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 25 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഖ​ജ​നാ​പാ​റ ജ​യ​മ​ന്ദി​രം ബോ​ധു​രാ​ജി(50)നെ​യും അ​റ​സ്റ്റ് ചെ​യ്തു.

പ​രി​ശോ​ധ​ന​ക​ളി​ൽ അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ഡി. സേ​വ്യ​ർ,കെ.​എ​ൻ. രാ​ജ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ രാ​ധാ​കൃ​ഷ്ണ​ൻ, വി.​ജെ. ജോ​ഷി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി​ൽ​സ് ജോ​സ​ഫ് , കെ. ​പി. അ​രു​ൺ,വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ചി​ത്രാ​ഭാ​യി, ഡ്രൈ​വ​ർ ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.