രാ​ജ​കു​മാ​രി മാ​ങ്ങാ​ത്തൊ​ട്ടി ജം​ഗ്ഷ​നി​ൽ റോ​ഡി​നു വീ​തി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന്
Friday, July 18, 2025 3:54 AM IST
രാ​ജ​കു​മാ​രി:​ശാ​ന്ത​ൻപാ​റ - പൊ​ട്ട​ൻ​കാ​ട് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രാ​ജ​കു​മാ​രി കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ റോ​ഡി​നു വീ​തി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സൺ വെ​ൽ​ഫെ​യ​ർ ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

40 വ​ർ​ഷ​ം മു​ന്പ് പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ത്ത റോ​ഡാ​ണ് ശാ​ന്ത​ൻപാറ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് സേ​നാ​പ​തി, രാ​ജ​കു​മാ​രി, ക​ജ​നാ​പ്പാ​റ, ബൈ​സ​ൺ​വാ​ലിവ​ഴി പൊ​ട്ട​ൻ​കാ​ട്ടി​ലെ​ത്തു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് മൂ​ന്നു വ​ർ​ഷ​ം മു​മ്പ് റോ​ഡ് എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ ടാ​ർ ചെ​യ്തു. എ​ന്നാ​ൽ, രാ​ജ​കു​മാ​രി കു​രി​ശു​പ​ള്ളി ക​വ​ല​യി​ൽ പ്ര​ധാ​ന റോ​ഡി​ൽനി​ന്നു മാ​ങ്ങാ​ത്തൊ​ട്ടി​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് റോ​ഡി​നു നാ​ലു​മീ​റ്റ​ർ മാ​ത്ര​മാ​ണ് വീ​തി​യു​ള്ള​ത്.​ഇ​തു​മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന​തി​നു വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. വീ​തി​യേ​റി​യ റോ​ഡി​ൽനി​ന്നു വ​രു​മ്പോ​ൾ പെ​ട്ടെ​ന്ന് റോ​ഡ് ഇ​ടു​ങ്ങിവ​രു​ന്ന​തി​നാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

മൂ​ന്നു വ​ർ​ഷം മു​മ്പ് സ്കൂ​ട്ട​ർ ഇ​ടി​ച്ചുമ​റി​ഞ്ഞ് ഒ​രാ​ൾ മ​രിച്ചിരുന്നു. ​​ആവ​ശ്യ​മാ​യ സ്ഥ​ലം ന​ഷ്ടപരിഹാരം ന​ൽ​കി ഏ​റ്റെ​ടു​ത്ത് റോ​ഡി​ന് വീ​തി കൂ​ട്ടി അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ത്യു കു​ത്തു​ക​ല്ലു​ങ്ക​ൽ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി തു​മ്പ​നി​ര​പ്പേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.