പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ടി​മാ​ലി മ​ഹ​ല്ല് മേ​ഖ​ലാ കോ​-ഓർഡി​നേ​ഷ​ൻ ക​മ്മി​റ്റി
Friday, July 18, 2025 11:34 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 85ലെ ​നി​ർ​മാ​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 31ന് ​എ​ൻഎ​ച്ച് സം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് അ​ടി​മാ​ലി മ​ഹ​ല്ല് മേ​ഖ​ലാ കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വ​നംവ​കു​പ്പി​ന്‍റെ ബി​നാ​മി​ കൊ​ടു​ത്ത പൊ​തുതാ​ത്​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ഹൈ​ക്കോ​ട​തി വി​ധി ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ദേ​ശീ​യ​പാ​ത വ​ന​മാ​ണെ​ന്ന് വ​നം അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​ട​തി വി​ധി ഉ​ണ്ടാ​യ​തെ​ന്നും കോ​-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. അ​ലി, അ​ടി​മാ​ലി ടൗ​ൺ ജു​മാ മ​സ്ജി​ദ് ര​ക്ഷാ​ധി​കാ​രി ഇ​മാം ഹാ​ഫി​സ് മു​ഹ​മ്മ​ദ് ശ​രീ​ഫ് അ​ൽ അ​ർ​ഷാ​ദി, ഡി​കെഎ​ൽഎം ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മി​ഫ്താ​ഹി, മ​ന്നാം​കാ​ല ജു​മാ മ​സ്ജി​ദ് ഇ​മാം അ​ഷ​റ​ഫ് ഫൈ​സി, വി.​കെ. യൂ​ന​സ്, സി.എ​സ്. നാ​സ​ർ, സി.എ​ച്ച്. അ​ഷ​റ​ഫ്, സു​നീ​ർ കാ​രി​മ​റ്റം, ക​രിം പാ​റേ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.