ഉ​പ്പു​ത​റ ക​ണ്ണം​പ​ടി സ്കൂ​ളി​ന് ഫ​ണ്ടു​ണ്ട്; പ​ക്ഷേ, രേ​ഖ​യി​ല്ല
Friday, July 18, 2025 11:34 PM IST
ഉ​പ്പു​ത​റ: ക​ണ്ണം​പ​ടി സ്കൂ​ളി​ന് ഫ​ണ്ട് ല​ഭി​ച്ച​പ്പോ​ൾ ഭൂ​മി​ക്ക് രേ​ഖ​യി​ല്ല.​ സ്കൂ​ളി​ന്‍റെ ഭൂ​മി​യു​ടെ രേ​ഖയ്​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് പി​ടിഎ. 1956​ലാ​ണ് സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. ക​ണ്ണം​പ​ടി നി​വാ​സി ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. വ​നംവ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​യ​തി​നാ​ൽ ഭൂ​മി സം​ബ​ന്ധി​ച്ച രേ​ഖ ന​ൽ​കേ​ണ്ട​ത് വ​നംവ​കു​പ്പാ​ണെന്നാ​ണ് റ​വ​ന്യു വ​കു​പ്പ് പ​റ​യു​ന്ന​ത്. രേ​ഖ​യ്ക്കാ​യി വ​നംവ​കു​പ്പി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പി​ടിഎ​യും അ​ധ്യാ​പ​ക​രും.‌

1956 ലാ​ണ് ക​ണ്ണംപ​ടി​യി​ൽ സ്കൂ​ളി​നാ​യി സ്ഥ​ലം ല​ഭി​ച്ച​ത്. ക​ണ്ണം​പ​ടി സ്വ​ദേ​ശി ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ കെ​ട്ടി​ടം പ​ണി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു വ​ന്ന പി​ടി​എ​യോ അ​ധ്യാ​പ​ക​രോ ഭൂ​മി​യു​ടെ രേ​ഖയ്​ക്കാ​യി ശ്ര​മി​ച്ചി​ല്ല.​

ക​ണ്ണം​പ​ടി അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് സ്കൂ​ൾ നി​ർ​മി​ച്ച​ത്.​ ഇ​പ്പോ​ൾ പ്ര​ദേ​ശം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​യ​തി​നാ​ൽ സ്കൂ​ളി​ന്‍റെ ഒ​രു രേ​ഖ​യും ഇ​വി​ടെ ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ലെ പി​ടി​എ രേ​ഖ​ക​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ചെ​ങ്കി​ലും റ​വ​ന്യു വ​കു​പ്പി​ൽ രേ​ഖ​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​സ്എ​സ്കെ​യി​ൽനി​ന്നു മൂ​ന്നു കോ​ടി 20 ല​ക്ഷം രൂ​പ ആ​ൺകു​ട്ടി​ക​ളു​ക​ളു​ടെ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ചു. സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ട്രൈ​ബ​ൽ വ​കു​പ്പും ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഭൂ​മി​യു​ടെ രേ​ഖ ല​ഭി​ക്കാ​ത്ത​ത് ത​ട​സ​മാ​കു​ക​യാ​ണ്. ഭൂ​മി​യു​ടെ രേ​ഖ​യ്ക്കാ​യി ഡി​എ​ഫ്ഒയെയും റേ​യ്ഞ്ച് ഓ​ഫീ​സറെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​ൻ ശ​രി​യാ​ക്കാ​മെ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ രേ​ഖ ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി രേ​ഖ ന​ൽ​കാ​ൻ ന​ട​പ​ടിയു​ണ്ടാ​ക​ണ​മെ​ന്നാ​ണ് പി​ടിഎ​യു​ടെ​യും ഊ​രുമൂ​പ്പ​ന്മാ​രു​ടെ​യും ആ​വ​ശ്യം.