മു​ല്ല​ക്കാ​നം-കൊ​ച്ചു​പ്പ് റോ​ഡി​ൽ ലോ​റി കു​ടു​ങ്ങി വാ​ഹ​നഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, July 18, 2025 11:34 PM IST
രാ​ജാ​ക്കാ​ട്:​ മു​ല്ല​ക്കാ​നം - കൊ​ച്ചു​പ്പ് റോ​ഡി​ൽ തു​ണ്ടി​യി​ൽ വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി വാ​ഹ​നഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് പൊ​ള്ളാ​ച്ചി​യി​ൽനി​ന്നു കോ​ൺ​ക്രീ​റ്റ് വൈ​ദ്യു​തി പോ​സ്റ്റു​ക​ളു​മാ​യി ചി​ത്തി​ര​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ​ലി​യ ലോ​റി തു​ണ്ടി​യി​ൽ വ​ള​വ് തി​രി​യാ​തെ ക്രാ​ഷ് ബാ​രി​യ​റി​ൽ ത​ട്ടി​നി​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.

രാ​ജാ​ക്കാ​ട്ടുനി​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​ർ ശ്ര​മി​ച്ചാ​ണ് ലോ​റി വ​ലി​ച്ചു​മാ​റ്റി ഗ​താ​ഗ​ത ത​ട​സം ഒഴിവാക്കിയത്.​ ലോ​റി ഇ​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് ക്രാ​ഷ് ബാ​രി​യ​റി​ന് സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. തു​ണ്ടി​യി​ൽ വ​ള​വി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മു​ൻ​പും കു​ടു​ങ്ങി​യി​ട്ടു​ണ്ട്.