x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​വി വി​​പ​​ണി വി​​ഹി​​തം 11%


Published: June 10, 2026 12:02 AM IST | Updated: June 10, 2026 12:05 AM IST

ന്യൂ​​ഡ​​ൽ​​ഹി: മേ​​യ് മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ വാ​​ഹ​​ന റീ​​ട്ടെ​​യ്ൽ വി​​ല്പ​​ന 9.55 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 25,31,067 യൂ​​ണി​​റ്റെ​​ന്ന റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ലെ ആ​​കെ വാ​​ഹ​​ന റീ​​ട്ടെ​​യ്ൽ വി​​ല്പ​​ന 23,10,451 യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധി​​ച്ച​​തോ​​ടെ, ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യു​​ള്ള​​തും പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​വു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ൽ ഡീ​​ല​​ർ​​മാ​​ർ വ​​ൻ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ഇ​​താ​​ദ്യ​​മാ​​യി രാ​​ജ്യ​​ത്തെ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​പ​​ണി വി​​ഹി​​തം 11 ശ​​ത​​മാ​​നം ക​​ട​​ക്കു​​ക​​യും ചെ​​യ്തു. 2026മേ​യി​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ റീ​ട്ടെ​യ്ൽ വി​ല്പ​ന മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 45% വ​ർ​ധി​ച്ച് 2,71,682 യൂ​ണി​റ്റു​ക​ളി​ലെ​ത്തി.

ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ​​സി​​ന്‍റെ (എ​​ഫ​​്എ​​ഡി​​എ) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ൾ, യാ​​ത്രാ വാ​​ഹ​​ന​​ങ്ങ​​ൾ, അ​​തു​​പോ​​ലെ മൊ​​ത്ത​​ത്തി​​ലു​​ള്ള ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി എ​​ന്നി​​വ​​യി​​ൽ ഇ​​തു​​വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും മി​​ക​​ച്ച മേ​​യ് മാ​​സ പ്ര​​ക​​ട​​ന​​മാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

മേ​​യ് മാ​​സ​​ത്തി​​ലെ ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​യോ​​ടു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ്ര​​തി​​ക​​ര​​ണ​​മാ​​യി​​രു​​ന്നു ഈ ​​മാ​​സ​​ത്തെ ഒ​​രു പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ഇ​​ന്ധ​​ന​​ക്ഷ​​മ​​ത​​യു​​ള്ള​​തും ഇ​​ത​​ര ഇ​​ന്ധ​​ന​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​മാ​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യ​​താ​​യി ഡീ​​ല​​ർ​​മാ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ത് ഇ​​രു​​ച​​ക്ര ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​പ​​ണി വി​​ഹി​​തം മു​​ൻ​​വ​​ർ​​ഷ​​ത്തെ 6.11 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 9.25 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​രു​​ന്ന​​തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചു, ഫാ​​ഡ വ്യ​​ക്ത​​മാ​​ക്കി.

►ഇവിയിൽ ഇരുചക്രവാഹനങ്ങൾ മുന്നിൽ

ഇ​ല​ക്‌ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലാ​ണ് വ​ർ​ധ​ന​യു​ണ്ടാ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 63% വ​ള​ർ​ച്ച​യോ​ടെ 1,70,733 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച് ഈ ​വി​ഭാ​ഗ​മാ​ണ് വി​ല്പ​ന​യു​ടെ അ​ള​വി​ൽ മു​ന്നി​ലെ​ത്തി​യ​ത്. ഇ​ത് വി​പ​ണി​യി​ലെ ഇ​വ​യു​ടെ വി​ഹി​തം 6.1 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 9.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ദ്യു​ത​വ​ത്ക​രി​ച്ച വി​ഭാ​ഗം ഇ​ല​ക്ട്രി​ക് ത്രീ-​വീ​ല​റു​ക​ളാ​ണ്. രാ​ജ്യ​ത്തു​ള്ള ആ​കെ ത്രീ-​വീ​ല​റു​ക​ളു​ടെ 64.4 ശ​ത​മാ​ന​വും ഇ​ല​ക്‌ട്രി​ക് ആ​ണ്.

ഇ​ല​ക്‌ട്രി​ക് പാ​സ​ഞ്ച​ർ വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ​തോ​ടെ, ഈ ​വി​ഭാ​ഗം മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 81% വ​ള​ർ​ച്ച​യോ​ടെ 26,682 യൂ​ണി​റ്റു​ക​ളു​ടെ വി​ൽ​പ്പ​ന കൈ​വ​രി​ച്ചു. ഇ​വ​യു​ടെ വി​പ​ണി വി​ഹി​തം 4.5%ൽ ​നി​ന്ന് 6.6%ലേ​ക്ക് ഉ​യ​ർ​ന്നു.

ഇ​ല​ക്‌ട്രി​ക് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വ​യു​ടെ വി​ൽ​പ്പ​ന മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചു. എ​ങ്കി​ലും, 2.86% വി​പ​ണി വി​ഹി​ത​വു​മാ​യി ഈ ​വി​ഭാ​ഗം ഇ​പ്പോ​ഴും അ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ്.

►വില്പന കുറയാതെ പെട്രോൾ, ഡീസൽ വാഹനങ്ങൾ

ല​​ഭ്യ​​മാ​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ക​​ഴി​​ഞ്ഞ മാ​​സം യാ​​ത്രാ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ റീ​​ട്ടെ​​യ്ൽ വി​​ല്പ​​ന 23.25 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 4,02,591 യൂ​​ണി​​റ്റെ​​ന്ന റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തി​​ലെ​​ത്തി. 2025 മേ​​യ് മാ​​സ​​ത്തി​​ൽ ഇ​​ത് 3,26,656 യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

ഇ​​രു​​ച​​ക്ര വാ​​ഹ​​ന വി​​ഭാ​​ഗ​​ത്തി​​ൽ ഈ ​​മേ​​യി​​ൽ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച പ്ര​​തി​​മാ​​സ വി​​ല്പ​​ന​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തെ 17,15,581 യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 7.54 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 18,44,947 യൂ​​ണി​​റ്റു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ വി​​റ്റ​​ഴി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ മാ​​സം ത്രീ-​​വീ​​ല​​ർ വി​​ല​​പ​​ന 3.56 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1,11,526 യൂ​​ണി​​റ്റു​​ക​​ളി​​ൽ എ​​ത്തി​​യ​​താ​​യി ഫാ​​ഡ വ്യ​​ക്ത​​മാ​​ക്കി. 2025 മേ​​യി​​ൽ ഇ​​ത് 1,07,688 യൂ​​ണി​​റ്റാ​​യി​​രു​​ന്നു.
വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല്പ​​ന​​യി​​ലും 5.29 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. 2025 മേ​​യി​​ലെ 79,614 യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ക​​ഴി​​ഞ്ഞ മാ​​സം ഇ​​ത് 83,823 യൂ​​ണി​​റ്റെ​​ന്ന റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​താ​​യും ഫാ​​ഡ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : EV market Two Wheler electric Vehicles

Recent News

Corehub Up