x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിപണിയിൽ പ്രതീക്ഷയും ആശങ്കയും

ഓഹരി അവലോകനം /സോ​​​ണി​​​യ ഭാ​​​നു
Published: April 13, 2026 01:38 AM IST | Updated: April 13, 2026 01:38 AM IST

നി​ക്ഷേ​പ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക്‌ നി​റം പ​ക​ർ​ന്ന് ഓ​ഹ​രി സൂ​ചി​ക​യി​ൽ വ​ൻ കു​തി​ച്ചുചാ​ട്ടം. ആ​റാ​ഴ്‌​ച​ക​ളി​ലെ ക​ന​ത്ത തി​രി​ച്ച​ടി​ക​ൾ​ക്ക്‌ ശേ​ഷം അ​ഞ്ച്‌ വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​വാ​ര മി​ക​വി​ലാ​ണു സെ​ൻ​സെ​ക്‌​സും നി​ഫ്‌​റ്റി​യും. വി​പ​ണി​യി​ൽ തി​രി​ച്ചു​വ​ര​വ്‌ സം​ഭ​വി​ക്കു​മെ​ന്നു മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ ന​ൽ​കി​യ സൂ​ച​ന ശ​രി​വ​യ്ക്കു​ന്ന പ്ര​ക​ട​നം ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ൾ കാ​ഴ്‌​ച​വ​ച്ചു. സെ​ൻ​സെ​ക്‌​സ്‌ 4230 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 1337 പോ​യി​ന്‍റും ഉ​യ​ർ​ന്നു. ഇ​ൻ​ഡ​ക്‌​സു​ക​ൾ ആ​റ്‌ ശ​ത​മാ​നം നേ​ട്ട​ത്തി​ൽ.

സൂ​ചി​ക​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്‌ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ആ​ക​ർ​ഷി​ക്കു​മെ​ങ്കി​ലും സാ​ങ്കേ​തി​ക​മാ​യി ഈ ​വാ​രം മു​ന്നേ​റാ​ൻ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഒ​രു ക​ഠി​ന​ധ്വാ​നം ന​ട​ത്തേ​ണ്ട​താ​യി വ​രും. വി​പ​ണി മു​ന്നേ​റാ​ൻ ശ്ര​മി​ക്കു​മെ​ങ്കി​ലും മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വവി​കാ​സ​ങ്ങ​ൾ സൂ​ചി​ക​യ്‌​ക്കുമേ​ൽ കൂ​ച്ചുവി​ല​ങ്ങി​ടാം.

ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പ്ര​ഭ​വകേ​ന്ദ്ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ സ​മാ​ധ​ന ച​ർ​ച്ച​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും യോ​ജി​പ്പി​ൽ എ​ത്തി​യി​ല്ല. ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ൾ​ക്ക്‌ ചു​ങ്കം തു​ട​രു​മെ​ന്ന്‌ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്‌ യു​എ​സ്‌ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു.

ഹോ​ർ​മു​സ്‌ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന യു ​എ​സ്‌ പ്ര​സി​ഡ​ൻ​ഡി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കാം. ഒ​രു ഡ​സ​നി​ൽ അ​ധി​കം ക​പ്പ​ലു​ക​ൾ ക്രൂ​ഡ്‌ ഓ​യി​ലു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക്‌ ക​ട​ക്കാ​ൻ അ​വ​സ​രം കാ​ത്തു നി​ൽ​ക്കു​ക​യാ​ണ്. സ്ഥി​തി സ​ങ്കീ​ർ​ണ​മാ​യാ​ൽ പ​ല റി​ഫൈ​ന​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കാം. സ്വാ​ഭാ​വി​ക​മാ​യും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ കേ​ന്ദ്രം നി​ർ​ബ​ന്ധി​ത​മാ​യാൽ നാ​ണ​യ​പ്പെ​രു​പ്പ​ത്തി​നും ഇ​ട​യാ​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​യു​ന്ന​തോ​ടെ പെ​ട്രോ​ൾ-ഡീ​സ​ൽ വി​ല​ക​ളി​ൽ മാ​റ്റ​ത്തി​ന് ഇ​ട​യു​ണ്ട്‌.

നിക്ഷേപമെത്തുന്നു

വി​ദേ​ശ ഫ​ണ്ടു​ക​ൾ മാ​ർ​ച്ച്‌ ആ​ദ്യം മു​ത​ൽ ഏ​പ്രി​ൽ ഒ​ന്പ​ത്‌ വ​രെ 1.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. അ​തേസ​മ​യം വെ​ള്ളി​യാ​ഴ്‌​ച്ച അ​വ​ർ 672 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. മ​റ്റ്‌ ദി​വ​സ​ങ്ങ​ളി​ൽ 21,382.44 രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി.

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ പോ​യ​വാ​രം 21,602.32 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി. ബ​യിം​ഗി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ ഇ​ൻ​ഡ​ക്‌​സു​ക​ൾ തി​രി​ച്ചു​വ​ര​വി​നു​ള്ള ആ​ദ്യ പ​രീ​ക്ഷ വി​ജ​യി​ച്ചാ​യി വി​ല​യി​രു​ത്താ​നാ​വു​മെ​ന്നു ക​ഴി​ഞ്ഞ വാ​രം സൂ​ചി​പ്പി​ച്ച​ത്‌ ശ​രി​വ​യ്ക്കു​ന്ന പ്ര​ക​ട​ന​മാ​ണു വി​പ​ണി കാ​ഴ്‌​ച​വ​ച്ച​ത്‌.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ​നി​ന്നും ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ഈ ​വാ​രം പു​റ​ത്തുവ​രും. യു​ദ്ധാ​ന്ത​രീ​ക്ഷ​ത്തി​ൽ ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി മേ​ഖ​ല​യ്‌​ക്ക്‌ നേ​രി​ട്ട പ്ര​തി​സ​ന്ധി കോ​ർ​പ​റേ​റ്റ്‌ ഭീ​മ​ൻ​മാ​രു​ടെ തി​ള​ക്ക​ത്തി​നു മ​ങ്ങ​ൽ ഏ​ൽ​പ്പി​ക്കാം.

നിഫ്റ്റിയിലും സെൻസെക്സിലും മുന്നേറ്റം

നി​ഫ്‌​റ്റി 22,713 പോ​യി​ന്‍റി​ൽനി​ന്നും തു​ട​ക്ക​ത്തി​ൽ നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി​യെ​ങ്കി​ലും വാ​ര​മ​ധ്യം ശ​ക്ത​മാ​യ കു​തി​പ്പി​നി​ടി​യി​ൽ കൈ​വ​രി​ച്ച ക​രു​ത്തി​ൽ 24,067 വ​രെ ഉ​യ​ർ​ന്നു. വ്യാ​പാ​രാ​ന്ത്യം 24,050 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു‌ ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങും. നാ​ളെ അം​ബേ​ദ്‌​ക​ർ ജ​യ​ന്തി മൂ​ലം വി​പ​ണി പ്ര​വ​ർ​ത്തി​ക്കി​ല്ല. ഈ​വാ​രം നി​ഫ്‌​റ്റി​യു​ടെ ആ​ദ്യ താ​ങ്ങ്‌ 23,135ലാ​ണ്. ഇ​ത്‌ നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ൽ 22,221 റേ​ഞ്ചി​ലേ​ക്ക്‌ ത​ള​രാം. വാ​ങ്ങ​ൽ താ​ത്പ​ര്യം തു​ട​ർ​ന്നാ​ൽ 24,515നെയും തു​ട​ർ​ന്ന് 24,981 പോ​യി​ന്‍റി​നെ​യും ഉ​റ്റു​നോ​ക്കാം.

നി​ഫ്‌​റ്റി ഏ​പ്രി​ൽ ഫ്യൂ​ച്ചേ​ഴ്‌​സ്‌ ആ​റ്‌ ശ​ത​മാ​നം മി​ക​വി​ൽ 22,767ൽ​നി​ന്നും ഒ​രു ഘ​ട്ട​ത്തി​ൽ 24,120 വ​രെ ഉ​യ​ർ​ന്ന ശേ​ഷം 24,101ലാ​ണ്. വി​ല്പ​ന​ക്കാ​ർ ക​വ​റിം​ഗി​നു കാ​ണി​ച്ച തി​ടു​ക്ക​ത്തി​നി​ട​യി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്‌​റ്റ്‌ 214 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 193 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. നി​ല​വി​ൽ 24,500നെ ​ല​ക്ഷ്യ​മാ​ക്കി നീ​ങ്ങാ​ൻ ശ്ര​മം ന​ട​ത്താം. അ​തേ​സ​മ​യം ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ലോം​ഗ് ക​വ​റിം​ഗി​നു മു​തി​ർ​ന്നാ​ൽ 23,600 - 23,275ലേ​ക്ക്‌ തി​രു​ത്ത​ൽ സാ​ധ്യ​ത.

സെ​ൻ​സെ​ക്‌​സ് 73,319 പോ​യി​ന്‍റി​ൽ നി​ന്നും വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 72,756ലേ​ക്കു ത​ള​ർ​ന്ന ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ഏ​ക​ദേ​ശം 4850 പോ​യി​ന്‍റ് മു​ന്നേ​റി, വ്യാ​പാ​രാ​ന്ത്യം സെ​ൻ​സെ​ക്‌​സ്‌ 77,550ലാ​ണ്. ഈ​വാ​രം 79,183 ലെ ​ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ 80,816നെ ​ല​ക്ഷ്യ​മാ​ക്കും. ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ലാ​ഭ​മെ​ടു​പ്പ്‌ ന​ട​ന്നാ​ൽ സൂ​ചി​ക 74,345ലേ​ക്ക്‌ പ​രീ​ക്ഷ​ണം ന​ട​ത്താം.

ക്രൂഡ് ഒായിൽ വില ഉയർന്നേക്കാം

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 92.67ൽ​നി​ന്നും 92.18ലേ​ക്ക്‌ ശ​ക്ത​മാ​യ ശേ​ഷം വ്യാ​പാ​രാ​ന്ത്യം 93.04ലാ​ണ്. രാ​ജ്യാ​ന്ത​ര ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ബാ​ര​ലി​ന് 112 ഡോ​ള​റി​ൽ​നി​ന്നും 91 ഡോ​ള​ർ വ​രെ താ​ഴ്‌​ന്ന ശേ​ഷം 94.30 ഡോ​ള​റി​ലാ​ണ്. മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച 96 ലെ ​സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ട​തി​നാ​ൽ 86.76 ഡോ​ള​ർ വ​രെ തി​രു​ത്ത​ൽ പ്ര​തീ​ക്ഷി​ക്കാ​മെ​ങ്കി​ലും ഗ​ൾ​ഫ്‌ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി 120 ലേ​ക്ക്‌ ഉ​യ​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യം വി​ട്ടു​മാ​റി​യി​ല്ല.

സ്വർണത്തിൽ ചാഞ്ചാട്ടം

സ്വ​ർ​ണ വി​ല ട്രോ​യ്‌ ഔ​ൺ​സി​ന് 4676 ഡോ​ള​റി​ൽ നി​ന്ന്‌ 4847 വ​രെ ഉ​യ​ർ​ന്നു. മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ 4746 ഡോ​ള​റി​ലാ​ണ്. 4919ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ മാ​ത്രം ഇ​നി പു​തി​യ ഉ​യ​ര​ങ്ങ​ൾ​ക്ക്‌ സാ​ധ്യ​ത. 4600 ലെ ​താ​ങ്ങ്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ 4354 ഡോ​ള​റി​ലേ​ക്ക്‌ തി​രി​യാം.
എം​സി​എ​ക്‌​സി​ൽ സ്വ​ർ​ണ വി​ല വാ​രാ​ന്ത്യം പ​ത്ത്‌ ഗ്രാ​മി​ന് 1,52,652 രൂ​പ​യാ​ണ്. ജൂ​ൺ അ​വ​ധി​യു​ടെ പ്ര​തി​രോ​ധം 1.55 - 1.57 ല​ക്ഷം രൂ​പ​യി​ലാ​ണ്. തി​രു​ത്ത​ൽ മ​നോ​ഭാ​വം തു​ട​ർ​ന്നാ​ൽ 1.47 – 1.40 ല​ക്ഷം രൂ​പ വ​രെ താ​ഴാം.

Tags : Hope and concern the market

Recent News

Corehub Up