കൊച്ചി: പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം 390 ഡ്യൂക്ക്, 390 അഡ്വഞ്ചര്‍ മോഡലുകളുടെ വില കുറച്ചു. ഇരുമോഡലുകളിലും 350 സിസി എൻജിനും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെടിഎം 390 ഡ്യൂക്ക് എക്സ് ഷോറൂം വിലയായ 2,77,268 രൂപയിലും 390 അഡ്വഞ്ചര്‍ 2,80,905 രൂപ എക്സ് ഷോറൂം വിലയിലും ലഭിക്കും. ഇരു മോഡലുകളും 399 സിസി സെഗ്മെന്റിലും ലഭ്യമാണ്.
350 സിസിയില്‍ താഴെ എൻജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ 18 ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാലാണ് വിലക്കുറവുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
നിലവിലുള്ള എല്ലാ 399 സിസി വേരിയന്റുകളും 390 ഡ്യൂക്ക് ആര്, 390 അഡ്വഞ്ചര്‍ എസ്, 390 അഡ്വഞ്ചര്‍ എക്സ്, 390 അഡ്വഞ്ചര്‍ ആര് എന്നിവ മാറ്റമില്ലാതെ തുടരും.
Tags : KTM Duke Adventure price cut