കൊച്ചി: മണപ്പുറം ഫിനാൻസിന്റെ വളർച്ചാതന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മനുഷ്യവിഭവശേഷിയുടെ ഉപയോഗവും അമേരിക്കയിലെ ഹാർവാഡ് സർവകലാശാലയിൽ പഠനവിധേയമാകുന്നു.
പീപ്പിൾ ബിസിനസ് സിഇഒ ഡോ. സന്ദീപ് കൃഷ്ണൻ, ഡോ. രഞ്ജിത് നന്പൂതിരി, അസീം ത്യാഗി എന്നിവർ ചേർന്ന് ‘മണപ്പുറം ഫിനാൻസ് ലിമിറ്റഡ്: ബിൽഡ് ഓർ ബൈ ടാലന്റ്’ എന്ന ശീർഷകത്തിൽ നടത്തിയ പഠനമാണ് ഹാർവാഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്.
മണപ്പുറം ഫിനാൻസിന്റെ വളർച്ചാതന്ത്രങ്ങൾ അഹമ്മദാബാദ് ഐഐഎമ്മിലും ലോകമെങ്ങുമുള്ള ബിസിനസ് സ്കൂളുകളിലും ചർച്ചചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണെന്ന് സിഎംഡി വി.പി. നന്ദകുമാർ പറഞ്ഞു