കൊച്ചി: നെറ്റ്വര്‍ക്ക് വിപുലീകരണത്തിന്റെ ഭാഗമായി രാജ്യത്ത് 54 ടച്ച് പോയിന്റുകള്‍ നിസാന്‍ ആരംഭിക്കും. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേരളത്തില്‍ പത്തനംതിട്ട ഉള്‍പ്പെടെ പുതിയ ടച്ച് പോയിന്റുകള്‍ ആരംഭിക്കുമെന്ന് നിസാന്‍ അറിയിച്ചു .
രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ വില്പന - സേവന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
ഗ്രാവൈറ്റിനു പുറമേ പുറത്തിറങ്ങാനിരിക്കുന്ന നിസാന്‍ ടെക്ക്ടണ്, 7 സീറ്റര്‍ സി-എസ് യുവി എന്നിവയിലൂടെ ഉത്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരണം ശക്തിപ്പെടുത്തും.
നിസാന്റെ ആഗോള റീട്ടെയില്‍ നിലവാരത്തിനോട് ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങളാകും പുതിയ ടച്ച് പോയിന്റുകളുടെ ആകര്‍ഷണമെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി സൗരഭ് വത്സ പറഞ്ഞു.