x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹലോ, അറിഞ്ഞോ? പ്ലാ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കു​റ​ച്ച് ടെ​​​ലി​​​കോം ക​മ്പ​നി​ക​ള്‍


Published: April 25, 2026 05:10 AM IST | Updated: April 25, 2026 05:10 AM IST

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ടെ​​​ലി​​​കോം ക​​​മ്പ​​​നി​​​ക​​​ളാ​​​യ ജി​​​യോ, എ​​​യ​​​ര്‍​ടെ​​​ല്‍, വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ എ​​​ന്നി​​​വ​​​ര്‍ പ്ലാ​​​ന്‍ നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന വ​​​രു​​​ത്തി. വ​​​രി​​​ക്കാ​​​ര്‍ ഏ​​​റെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന ചി​​​ല ജ​​​ന​​​പ്രി​​​യ പ്ലാ​​​നു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി (വാ​​​ലി​​​ഡി​​​റ്റി) കു​​​റ​​​ച്ചും നി​​​ര​​​ക്ക് ഉ​​​യ​​​ര്‍​ത്തി​​​യു​​​മാ​​​ണ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ നീ​​​ക്കം.

റി​​​ല​​​യ​​​ന്‍​സ് ജി​​​യോ 195 രൂ​​​പ​​​യു​​​ടെ പ്ലാ​​​ന്‍ കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സ​​​ത്തി​​​ല്‍ നി​​​ന്ന് 30 ദി​​​വ​​​സ​​​മാ​​​യി കു​​​ത്ത​​​നെ കു​​​റ​​​ച്ചു. എ​​​യ​​​ര്‍​ടെ​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ 859 രൂ​​​പ​​​യു​​​ടെ പ്ലാ​​​ന്‍ നി​​​ര​​​ക്ക് 899 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ര്‍​ത്തി. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലും 107, 197 രൂ​​​പ​​​യു​​​ടെ പാ​​​ക്കു​​​ക​​​ളു​​​ടെ വാ​​​ലി​​​ഡി​​​റ്റി കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് വ​​​ര്‍​ന​​​യ്ക്കി​​​ട​​​യി​​​ലും ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ വ​​​രി​​​ക്കാ​​​രെ ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​ല്‍ മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ മാ​​​റ്റം.

അ​​​തേസ​​​മ​​​യം ഫീ​​​ച്ച​​​ര്‍ ഫോ​​​ണു​​​ക​​​ളി​​​ല്‍ ഇ​​​നി ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വ​​​രു​​​ന്നു. സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണു​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കും ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ റി​​​ല​​​യ​​​ന്‍​സ് ജി​​​യോ​​​യും ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യും പു​​​തി​​​യ പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​ഖ്യാ​​​പി​​​ച്ചു. ജി​​​യോ​​​ഫോ​​​ണ്‍ പ്രൈ​​​മ 4 ജി ​​​ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ബോ​​​ബ് വേ​​​ള്‍​ഡ് ലൈ​​​റ്റ് എ​​​ന്ന പ്ര​​​ത്യേ​​​ക ബാ​​​ങ്കിം​​​ഗ് ആ​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി. ഫീ​​​ച്ച​​​ര്‍ ഫോ​​​ണു​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ ക​​​ല്‍​പ​​​ന ചെ​​​യ്ത ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സ​​​മ​​​ഗ്ര ബാ​​​ങ്കിം​​​ഗ് ആ​​​പ്പാ​​​ണി​​​തെ​​​ന്ന് ക​​​മ്പ​​​നി​​​ക​​​ള്‍ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​ര്‍​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ഡി​​​ജി​​​റ്റ​​​ല്‍ ബാ​​​ങ്കിം​​​ഗ് വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. യു​​​പി​​​ഐ വ​​​ഴി​​​യു​​​ള്ള പ​​​ണ​​​മ​​​ട​​​യ്ക്ക​​​ല്‍ (സ്‌​​​കാ​​​ന്‍ ആ​​​ന്‍​ഡ് പേ ), ​​​ഫ​​​ണ്ട് ട്രാ​​​ന്‍​സ്ഫ​​​ര്‍, ബി​​​ല്‍ പേ​​​യ്മെ​​​ന്‍റ്, മൊ​​​ബൈ​​​ല്‍ റീ​​​ചാ​​​ര്‍​ജ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ളി​​​ത​​​മാ​​​യ കീ​​​പാ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​നി​​​ലൂ​​​ടെ ഇ​​​തി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. പു​​​തി​​​യ ജി​​​യോ ഫോ​​​ണു​​​ക​​​ളി​​​ല്‍ ഈ ​​​ആ​​​പ്പ് മു​​​ന്‍​കൂ​​​ട്ടി ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ജി​​​യോ സ്റ്റോ​​​ര്‍ വ​​​ഴി ഇ​​​ത് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

Tags : Telecom companies reduce plan

Recent News

Corehub Up