കോട്ടയം: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സേഫ്റ്റി അവാര്‍ഡിന് കോട്ടയം വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അര്‍ഹരായി.
എറണാകുളം ചിറ്റിലപ്പിള്ളി സ്ക്വയറില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ് സേഫ്റ്റി അവാര്‍ഡ് വെട്ടൂര്‍ ഗ്രൂപ്പിന് സമ്മാനിച്ചു.
വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവീഷ് തോമസ്, ഡയറക്ടര്‍ ദീപാ വിവീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഫാക്ട് ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറ്കടര്‍ എസ്. ശക്തിമണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
Tags : National Safety Award Vettoor Construction Group wins