തിരുവനന്തപുരം: വസ്ത്ര പരിചരണത്തില്‍ പുതിയ ചുവടുവയ്പ്പുമായി വേള്‍പൂള്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്.
വസ്ത്രങ്ങളിലെ ചുരുങ്ങലും നിറംമങ്ങലും ഇല്ലാതാക്കി പുതുമയുള്ളതാക്കി മാറ്റാന്‍ ഓസോണ്‍ എയര്‍ റിഫ്രഷ് ടെക്നോളജി ഉള്‍ക്കൊള്ളുന്ന എക്സ്പെര്‍ട്ട് കെയര്‍ ഫ്രൻഡ് ലോഡ് വാഷിംഗ് മെഷീനാണ് കമ്പനി പുതുതായി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വസ്ത്രങ്ങളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ഈ ശ്രേണി. സ്ഥിരമായി വസ്ത്രങ്ങള്‍ കഴുകുന്നത് വസ്ത്രങ്ങള്‍ക്ക് നാശവും നിറം മങ്ങലും ഉണ്ടാക്കുന്നുവെന്ന പ്രശ്നത്തിനാണ് ഈ പുതിയ സാങ്കേതികവിദ്യ പരിഹാരം നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
Tags : whirlpool washing machine Whirlpool India Limited