കേന്ദ്ര സായുധ പോലീസ് സേനകളിൽ അസിസ്റ്റന്റ് കമൻഡാന്റ് അവസരം വിവിധ വിഭാഗങ്ങളിലായി 349 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 19നു നടത്തുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്സസ് (അസിസ്റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്.
ഓൺലൈൻ അപേക്ഷ മാർച്ച് 12 വരെ. ഒഴിവ്: സിആർപിഎഫ്-106, സിഐഎസ്എഫ്-70. എസ്എസ്ബി-53, ബിഎസ്എഫ്-108. ഐടിബിപി-12. പ്രായം: 2026 ഓഗസ്റ്റ് ഒന്നിന് 20-25.
സംവരണ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്, യോഗ്യത: ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലക്ഷണീയം. ശാരീരിക യോഗ്യത, കാഴ്ച്ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ സ്റ്റാൻഡേഡ്സ് ടെസ്റ്റ്, ഇന്റർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
ഫീസ്: 200 രൂപ സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsconline nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം.