x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴി​ഞ്ഞുപോ​യ​ത് സാ​ധാ​ര​ണ​ക്കാ​രെ ചേ​ര്‍​ത്തു​പി​ടി​ച്ച 100 ദി​ന​ങ്ങ​ള്‍: ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: August 26, 2026 01:05 AM IST | Updated: August 26, 2026 01:05 AM IST

ച​വ​റ എം​എ​ല്‍​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദും മ​റ്റു നേ​താ​ക്ക​ളും ചേ​ര്‍​ന്ന് ഷി​ബ

ച​വ​റ : ത​ക​ര്‍​ന്ന സാ​മ്പ​ത്തി​ക സ്ഥി​തി​യി​ലും സാ​ധാ​ര​ണ​ക്കാ​രെ ചേ​ര്‍​ത്തു​പി​ടി​ച്ച 100 ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് ഒ​രി​ട​ത്തും തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. അ​ര്‍​ഹ​ത​പ്പെ​ട്ട എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ന​ല്‍​കാ​നാ​ണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്റെ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ബേ​ബി ജോ​ണ്‍ ഷ​ഷ്ഠ്യ​ബ്ദി​പൂ​ര്‍​ത്തി സ്മാ​ര​ക മ​ന്ദി​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​യ്യ​ന്നൂ​രി​ലെ വി​ജ​യം ആ​ര്‍​എ​സ്പി​യു​ടെ ഹൃ​ദ​യ​വി​ശാ​ല​ത​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. യു​ഡി​എ​ഫ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യ സീ​റ്റാ​യി​രു​ന്നു പ​യ്യ​ന്നൂ​ര്‍. അ​വി​ടെ കു​ഞ്ഞി​ക്കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന​ത് ഷി​ബു ബേ​ബി ജോ​ണ്‍ അ​ട​ങ്ങി​യ ആ​ര്‍​എ​സ്പി നേ​തൃ​ത്വ​മാ​ണ്. അ​വ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ അ​വി​ടെ ആ​ര്‍​എ​സ്പി ചി​ഹ്ന​ത്തി​ലു​ള്ള സ്ഥാ​നാ​ര്‍​ഥി ത​ന്നെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍ വി​ട്ടു​വീ​ഴ്ച ചെ​യ്തു. അ​താ​ണ് രാ​ഷ്‌ട്രീയ പ​ക്വ​ത​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടും നി​ല​പാ​ടു​ക​ളി​ല്‍ ഉ​റ​ച്ചു നി​ന്ന​തി​ന്റെ ഫ​ല​മാ​ണ് ആ​ര്‍​എ​സ്പി നേ​ടി​യ ച​രി​ത്ര വി​ജ​യം. യു​ഡി​എ​ഫി​ന്റെ ഈ ​ച​രി​ത്ര മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ല്‍ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​മ​ര്‍​ഷ​മാ​ണെ​ന്നും, പി​ണ​റാ​യി​യു​ടെ 10 വ​ര്‍​ഷ​ത്തെ ഭ​ര​ണം സി​പി​എ​മ്മി​ന്റെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. മു​ന്‍ സ​ര്‍​ക്കാ​ര്‍ എ​ല്ലാ പ​ദ്ധ​തി​ക​ളും ഊ​രാ​ളു​ങ്ക​ലി​ന് കൊ​ടു​ത്ത കൂ​ട്ട​ത്തി​ല്‍ ഷി​ബു ബേ​ബി ജോ​ണ്‍ ആ​രം​ഭി​ച്ച ക​ണ്‍​സ്ട്ര​ക്‌ഷന്‍ അ​ക്കാ​ദ​മി​യും അ​വ​ര്‍​ക്ക് ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

ആ​ര്‍​എ​സ്പി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി​യ​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് പ​യ്യ​ന്നൂ​ര്‍ അ​ട​ക്കം നാ​ല് എം​എ​ല്‍​എ​മാ​രെ വി​ജ​യി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് ക​ഴി​ഞ്ഞ​തെ​ന്ന് ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ച എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.
ച​വ​റ​യി​ല്‍ ആ​രം​ഭി​ച്ച പു​തി​യ എം​എ​ല്‍​എ ഓ​ഫീ​സ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നും, നി​ല​വി​ല്‍ ന​ബി​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ല​ട​ക്കം ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ആ​ണ് പ്ര​ധാ​ന ച​ര്‍​ച്ച​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വേ​ണു പ്രോ​ട്ടോ​കോ​ള്‍ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം ഡി​സി​സി പ്ര​സി​ഡന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദും നി​ര്‍​വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​യി.

ച​ട​ങ്ങി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍, ആ​ര്‍​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ല്‍, വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ, നേ​താ​ക്ക​ളാ​യ എ.​എം. സാ​ലി, ജെ. ​മ​ധു, അ​ഡ്വ. ജ​സ്റ്റി​ന്‍ ജോ​ണ്‍ കോ​ക്കാ​ട്ട് റ​ഹീം, സൂ​ര​ജ് ര​വി സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി​.പി. സു​ധീ​ഷ് കു​മാ​ര്‍, സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കി​ണ​റു​വി​ള സ​ലാ​ഹു​ദീ​ന്‍, എം.​എ. ക​ബീ​ര്‍, ജ​യ​കു​മാ​ര്‍, ആ​ര്‍. അ​രു​ണ്‍​രാ​ജ്, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, വി​ഷ്ണു വി​ജ​യ​ന്‍, നി​ഷാ​ന്ത്, ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍, കു​റ്റി​വ​ട്ടം ജ​മാ​ല്‍ തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.

10000 പേ​ര്‍​ക്ക് ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി: മന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

ച​വ​റ: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച ക​ണ്‍​സ്ട്ര​ക്‌ഷന്‍ അ​ക്കാ​ദ​മി​യെ അ​തി​ന്റെ യ​ഥാ​ര്‍​ഥ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലാ​ണെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍.

യു​വാ​ക്ക​ള്‍​ക്ക് നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം ന​ല്‍​കി ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള മി​ക​ച്ച തൊ​ഴി​ലു​ക​ള്‍​ക്ക് അ​നു​യോ​ജ്യ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.
ഇ​ത് സം​ബ​ന്ധി​ച്ച് ഇ​സ്ര​യേ​ല്‍ പ്ര​തി​നി​ധി സം​ഘ​വു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ക​യും നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 10000 യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​വാ​നു​ള്ള ധാ​ര​ണ​യി​ല്‍ എ​ത്തു​ക​യും ചെ​യ്‌​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​രു​ങ്ങി​യ​ത് ര​ണ്ടു ല​ക്ഷം രൂ​പ മു​ത​ലു​ള്ള വേ​ത​ന വ്യ​വ​സ്ഥ​യാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​ര്‍ ഒ​പ്പി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​തി​നു​മു​മ്പ് ജ​ര്‍​മ​നി​യി​ലെ റെ​യി​ല്‍​വേ സം​ബ​ന്ധ​മാ​യ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ആ​യി​രം യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​രു​ന്നു. അ​വ​ര്‍​ക്ക് ജ​ര്‍​മ​ന്‍ ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രി​ശീ​ല​നം ന​ല്‍​കേ​ണ്ട​തു​ണ്ട്. അ​തും ഉ​ട​ന്‍​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews 100 days

Recent News

Corehub Up