x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

125 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 3, 2026 03:43 AM IST | Updated: September 3, 2026 03:43 AM IST

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി 125 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സു​ജാ​ത അ​പ്പു​ക്കു​ട്ട​നെ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന

കോ​ത​മം​ഗ​ലം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും വി​ബി​ജി റാം ​ജി പ​ദ്ധ​തി​യി​ലു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി 125 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു.

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ സു​ജാ​ത അ​പ്പു​ക്കു​ട്ട​നെ​യാ​ണ് ആ​ദ​രി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു പൊ​ന്നാ​ട അ​ണി​യി​ച്ചു. ച​ട​ങ്ങി​ൽ പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ഷാ​ജി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷ​മീ​ർ ചെ​ന്താ​ര, ജോ​യി​ന്‍റ് ബി​ഡി​ഒ ഷൈ​ജു പോ​ൾ കാ​ക്ക​നാ​ട്, വി​ബി​ജി റാം ​ജി അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up