x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18കാ​ര​ന്‍റെ മ​ര​ണം: മൂ​ന്നു​പേ​ര്‍ പി​ടി​യി​ലായി


Published: June 8, 2026 06:35 AM IST | Updated: June 8, 2026 06:35 AM IST

അ​റ​സ്റ്റി​ലാ​യ അ​ജി​ത്ത്, കാ​ർ​ത്തി​ക്, ആ​രോ​മ​ൽ.

നേ​മം: പ​തി​നെ​ട്ടു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ള്ളി​ച്ച​ലി​ല്‍ മൂ​ന്നു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​നു​പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പു ന​ട​ന്ന ഫു​ട്‌​ബോ​ള്‍ ക​ളി​ക്കി​ടെ​യു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ​ള്ളി​ച്ച​ല്‍ പാ​രൂ​ര്‍​ക്കു​ഴി പ​ഴ​യ​റോ​ഡ് ല​ക്ഷ് മി വീ​ട്ടി​ല്‍ കാ​ര്‍​ത്തി​കേ​യ​ന്‍ (21), പ​ള്ളി​ച്ച​ല്‍ പു​ന്ന​മൂ​ട് ചെ​മ്മ​ണ്‍ ഗാ​ര്‍​ഡ​ന്‍​സ് ആ​ന്‍​സി​ല്‍ നി​വാ​സി​ല്‍ അ​ജി​ത്ത് (20), പ​ള്ളി​ച്ച​ല്‍ ഭ​ഗ​വ​തി​ന​ട എ​ണ്ണ​ശ്ശേ​രി​വി​ളാ​കം അ​ത്തം വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ് ത​ത്. ര​ണ്ടു​പേ​രെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​തി​ല്‍ ഓ​രാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മ​റ്റൊ​രാ​ള്‍​ക്ക് സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അ​യ​ണി​മൂ​ട് വൈ​കു​ണ്ഠ​ത്തി​ല്‍ അ​നി​ല്‍​കു​മാ​ർ-​ചി​ത്ര ദ​ന്പ​തി ക​ളു​ടെ മ​ക​ൻ ശി​വ​സൂ​ര്യ​യാ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ പ​ള്ളി​ച്ച​ല്‍ ഭ​ഗ​വ​തി​ന​ട​യി​ലെ ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍​പോ​യ ശി​വ​സൂ​ര്യ​യും പ്ര​തി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​പി​ടി​ക്കി​ടെ റോ​ഡ​രി​കി​ലെ തു​ണി​ക്ക​ട​യി​ലെ ഗ്ലാ​സ് ഡോ​റി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ശി​വ​സൂ​ര്യ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഗ്ലാ​സ് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പ​ള്ളി​ച്ച​ല്‍ വെ​ടി​വ​ച്ചാ​ന്‍ കോ​വി​ല്‍ പു​ന്ന​മൂ​ട് റോ​ഡി​ല്‍ പു​ന്ന​മൂ​ട് സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ന്നി​ലാ​യി​രു​ന്നു വാ​ക്കേ​റ്റം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ര​ക്തം​വാ​ര്‍​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ശി​വ​സൂ​ര്യ​യെ പ്ര​തി​ക​ളാ​യ അ​ജി​ത്തും കാ​ര്‍​ത്തി​കേ​യ​നും കൂ​ടി​യാ​ണ് ബൈ​ ക്കി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും പോ​ലീ​സ് സം​ഭ​വ​ദി​വ​സം ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up