കല്ലറ: പെട്രോള്‍ പമ്പില്‍ സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരെ ആക്രമിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ രണ്ട് പേര് കല്ലറ പോലീസിന്റെ പിടിയില്‍. മുണ്ടാര്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഇന്നലെ വൈകൂന്നേരം ആറോടെ കല്ലറ ശാലിനി ഫ്യൂവല്‍സിലാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കള്‍ പെട്രോള്‍ അടിച്ച ശേഷം വാഹനം സൈഡിലേക്ക് മാറ്റി വെക്കുകയായിരുന്നു.
തുടര്‍ന്നാണ് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത്. ഇതു ശ്രദ്ധയില്‍പെട്ട ജീവനക്കാരന് പമ്പില്‍ സിഗരറ്റ് കത്തിക്കരുതെന്ന് പറഞ്ഞതോടെ കൈയ്യിലുണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ച് ഇയാളെ അടിക്കുകയായിരുന്നു.
ഇതുകണ്ട് തടസം പിടിക്കാനെത്തിയ മറ്റു ജീവനക്കാരെയും യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് പമ്പുടമ അരുണ്‍ പറഞ്ഞുു. തുടര്‍ന്ന് പോലീസെത്തി രണ്ടുപേരേയും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പമ്പിലെ ജീവനക്കാരായ മൂന്ന് പേരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Tags : Local News Nattuvishesham Kottayam