x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തണ്ണീർമുക്കം ബണ്ട് റോഡിൽ വൻകുഴികൾ; ഗതാഗതം ദുഷ്കരം


Published: June 10, 2026 07:17 AM IST | Updated: June 10, 2026 07:17 AM IST

വൈ​ക്കം: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ൽ വ​ൻ​ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​കു​ന്നു. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന് കു​റു​ക​യു​ള്ള ബ​ണ്ടി​ലെ റോ​ഡ് ത​ക​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും കു​ഴി​ക​ൾ അ​ട​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

കോ​ട്ട​യം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ലെയും അ​വ​സാ​ന​ത്തെ​യും പാ​ല​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്ക​മേ​റി​യ​താ​ണ്.16 ച​ക്ര​മു​ള്ള കൂ​റ്റ​ൻ ടോ​റ​സു​ക​ൾ ലോ​ഡു​മാ​യി പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലു​ട​നീ​ളം കു​ഴി​ക​ളു​ള​ള​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ടം പ​തി​വാ​കു​ക​യാ​ണ്. ബ​ണ്ടി​ലെ റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യെപ്പ​റ്റി നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്ന​താ​ണ്.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ ക​രാ​റു​കാ​ര​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ധി​കൃ​ത​ർ തു​നി​ഞ്ഞി​ല്ല. അ​പ​ക​ടമു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​ർ തെ​റി​ച്ച് കാ​യ​ലി​ൽ വീ​ഴു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വാ​ഹ​നം വെ​ട്ടി​ക്കു​മ്പോ​ൾ കൈ​വ​രി ത​ക​ർ​ത്ത് വാ​ഹ​ന​മ​ട​ക്കം വെ​ള്ള​ത്തി​ൽ വീ​ഴു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

വെ​ച്ചൂ​ർ ഭാ​ഗ​ത്തും ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തു​മാ​ണ് ബ​ണ്ടി​ലെ റോ​ഡ് പാ​ടെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ര​ണ്ടു ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബ​ണ്ടി​ലെ റോ​ഡ് കു​റ്റ​മ​റ്റ​താ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up