x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴ​ക്കൂ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്‌​കൂ​ൾ ഓർമകളിലേക്ക് : പൂട്ടുവീണത് അരനൂറ്റാണ്ട് പിന്നിട്ട സ്കൂളിന്


Published: June 10, 2026 07:10 AM IST | Updated: June 10, 2026 07:10 AM IST

ക​ഴ​ക്കു​ട്ടം: അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ക​ഴ​ക്കൂ​ട്ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. 1976-ൽ ​മേ​രി ജോ​സ​ഫ് ഗോ​മ​സ് എ​ന്ന വ്യ​ക്തി തു​ട​ങ്ങി​യ സ്ഥാ​പ​നം തു​ട​ക്ക​ത്തി​ൽ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ഓ​രോ ക്ലാ​സി​ലും മൂ​ന്നു ഡി​വി​ഷ​നു​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റ് സ്‌​കൂ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന കാ​ല​ത്ത് ഈ ​പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​ര വെ​ളി​ച്ചം ന​ൽ​കി​യ വി​ദ്യാ​ല​യ​മാ​ണ് ഓ​ർ​മ​യാ​കു​ന്ന​ത്.

2014 - ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യ വി​ദ്യാ​ല​യം പ്ര​ഥ​മ അ​ധ്യാ​പ​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നൂ​റി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളാ​യി പു​രോ​ഗ​തി​യി​ലേ​യ്ക്കു വ​ന്നു. 2023 ആ​യ​പ്പോ​ഴേ​യ്ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം വീ​ണ്ടും കു​റ​വാ​യി തു​ട​ങ്ങി. മൂ​ന്ന് അ​ധ്യാ​പ​ക​രാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​റ​ബി പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ബി​ആ​ർ​സി​യി​ൽ സ്ഥ​ലം മാ​റി പോ​യി. ഒ​ര​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30നു ​വി​ര​മി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി​രു​ന്ന ജി. ​മ​നോ​ജ് കു​മാ​ർ മേ​യ് 30നു ​വി​ര​മി​ച്ചു. തു​ട​ർ​ന്നു സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​രും ഇ​ല്ലാ​താ​യി.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​റു​ക​ളി​ലും ടെ​സ്റ്റു​ക​ളി​ലും ഈ ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ളാ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ റി​സ​ർ​ച്ചി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, സ്വീ​റ്റ്സ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​രു​ടെ മ​ക്ക​ൾ ഇ​വി​ടെ പ​ഠി​ച്ചി​രു​ന്നു. ജ​ന​കീ​യ പ​ങ്കാ​ളി​ത്വ​ത്തോ​ടെ അ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​മെ​ങ്കി​ലും ഈ ​സ്‌​കൂ​ളി​നെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് ഈ ​സ്‌​കൂ​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up