മറവൻതുരുത്ത് പഞ്ഞിപ്പാലം പനത്തറയിൽ ശശിധരൻ്റെ വീട് കാറ്റിലും മഴയിലും തകർന്ന നിലയിൽ.
മറവൻതുരുത്ത്: കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു. മറവൻതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ഞിപ്പാലം പനത്തറയിൽ ശശിധരന്റെ വീടാണ് തകർന്നത്.
ഇന്നലെ രാവിലെ ആറോടെയായിരുന്നു നാശം സംഭവിച്ചത്. ഭിന്നശേഷിക്കാരനായ ശശിധരനും ഭാര്യ രാജാമണിയുമാണ് താമസിച്ചിരുന്നത്. അടുക്കളയും ഒരു കിടപ്പുമുറിയും പൂർണമായും മറ്റൊരു കിടപ്പുമുറി ഭാഗികമായും തകർന്നതോടെ കിടപ്പാടം നഷ്ടപ്പെട്ട അവസ്ഥയിലായി കുടുംബം.
വീടു തകരുമ്പോൾ ഇരുവരും വീടിനു മുൻഭാഗത്തായിരുന്നു. ശബ്ദം കേട്ട് വെളിയിലേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി. ഇവർക്ക് വിവാഹിതരായ രണ്ടു പെൺമക്കളാണുള്ളത്.
വില്ലേജ് ഓഫീസർ കെ.ആർ. രഞ്ജിത്കുമാർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
Tags : Local News Nattuvishesham Kottayam