x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസനം കാത്ത് പെരുന്തുരുത്ത് ഗ്രാമം


Published: June 10, 2026 07:33 AM IST | Updated: June 10, 2026 07:33 AM IST

മ​ണി​യ​ന്തു​രു​ത്തി​ലെ തോ​ട് പോ​ള​യും പു​ല്ലും പാ​യ​ലും നി​റ​ഞ്ഞ നി​ല​യി​ല്‍.

ക​ല്ല​റ: അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ല്‍ വി​ക​സ​നം ഉ​റ്റു​നോ​ക്കു​ന്ന സ്ഥ​ല​മാ​ണ് ക​ല്ല​റ-​ഇ​ട​യാ​ഴം റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള പെ​രു​ന്തു​രു​ത്ത് ഗ്രാ​മം. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്തു​രു​ത്ത് പാ​ല​ത്തി​നും കൊ​ടു​തു​രു​ത്ത് പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള 11, 12 വാ​ര്‍ഡു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ഈ ​പ്ര​ദേ​ശം. മ​ണി​യ​ന്തു​രു​ത്ത്, ഉ​ദ​യം​ത​റ, കൊ​ടു​തു​രു​ത്ത്, ചെ​റു​ത​റ എ​ന്നി​ങ്ങ​നെ ഉൾനാടൻ പ്ര​ദേ​ശ​ങ്ങ​ള്‍ ചേ​ര്‍ന്ന മേ​ഖ​ല​യാണ് പെ​രു​ന്തു​രു​ത്തെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്.

കാ​ര്‍ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലെ​ടു​ക്കു​ന്ന അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​വ​രി​ല​ധി​കം. പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ലാ​യു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പു​ഞ്ച​കൃ​ഷി​യാ​ണ് പെ​രു​ന്തു​രു​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. ആ​യി​രം ഏ​ക്ക​റോ​ളം പ്ര​ദേ​ശ​ത്താ​ണ് കൃ​ഷി ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ട​ശേ​ഖ​ര​ത്തേ​ക്കു​ള്ള യാ​ത്രാസൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ക്കാ​ന്‍ പാ​ട​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ പോ​ലും ക​ര്‍ഷ​ക​ര്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഫാം ​റോ​ഡു​ക​ളു​ടെ അ​ഭാ​വ​വും ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ്.

പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളും പ്ര​ധാ​ന റോ​ഡി​ല്‍നി​ന്ന് മാ​റി ദൂരെ​യാ​യ​തി​നാ​ല്‍ നെ​ല്ല്സം​ഭ​ര​ണ സ​മ​യ​ത്ത് മി​ല്ലു​കാ​ര്‍ കി​ഴി​വി​ന്‍റെ പേ​രി​ല്‍ ഇ​വി​ടു​ത്തെ ക​ര്‍ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​കയാണ്്. മ​ണി​യ​ന്തു​രു​ത്ത്, പെ​രു​ന്തു​രു​ത്തു ക​ട​വ്, മറ​വ​ന്തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​താ​ണ് പെ​രു​ന്തു​രു​ത്തു​കാ​ര്‍ നേ​രി​ടു​ന്ന മ​റ്റൊ​രു വെ​ല്ലു​വി​ളി. ശൗ​ച്യാ​ല​യ മാ​ലി​ന്യം ഉ​ൾപ്പെ​ടെ​യു​ള്ള​വ​യാ​ണ് ഇ​വി​ടെ ത​ള്ളു​കയാണ്്. വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് തള്ളുകയാണ്.

കു​ടി​വെ​ള്ള പ്ര​ശ്‌​ന​മാ​ണ് മ​ണി​യ​ന്തു​രു​ത്തു, ഉ​ദ​യം​ത​റ, ചെ​റു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ള്‍ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​തി​സ​ന്ധി. പൈ​പ്പ് ലൈ​നു​ക​ളും പൈ​പ്പു​ക​ളു​മെ​ല്ലാം മേ​ഖ​ല​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ളം വ​ല​പ്പോ​ഴും മാ​ത്ര​മേ ഇ​വി​ടെ കി​ട്ടു​ന്നു​ള്ളൂ.
പെ​രു​ന്തു​രു​ത്തി​ല്‍ പ​ല​യി​ട​ത്തും ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​മു​ണ്ട്. കി​ണ​റു​ള്ള വീ​ടു​ക​ളി​ല്‍നി​ന്നാ​ണ് ജ​ന​ങ്ങ​ള്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പാ​ട​ത്തി​നോ​ട് ചേ​ര്‍ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ കി​ണ​റു​ക​ളി​ലെ വെ​ള്ള​വും പ​ല​യി​ട​ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്.

വേ​ന​ല്‍ക്കാ​ല​ത്താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷം. പെ​രു​ന്തു​രു​ത്ത് പ്ര​ദേ​ശ​ത്തി​ന് ചു​റ്റു​മു​ള്ള കെവി ക​നാ​ല്‍, മു​ട​ക്കാ​ലി തോ​ട്, പ​റി​ച്ച​ക​രി, മ​ണി​യ​ന്തു​രു​ത്ത് തോ​ട് തു​ട​ങ്ങി​യ നി​ര​വ​ധി തോ​ടു​ക​ള്‍ പോ​ള​യും പാ​യ​ലും നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ചെ​റു​വ​ള്ള​ങ്ങ​ള്‍ക്കു പോ​ലും തോ​ടു​ക​ളി​ലൂ​ടെ പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പോ​ള​യും പാ​യ​ലും പു​ല്ലും നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. തോ​ടു​ക​ളു​ടെ ആ​ഴം കൂ​ട്ടി നീ​രൊ​ഴു​ക്ക് വ​ര്‍ദ്ധി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up