x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​ര​കം ബോ​ട്ട​പ​ക​ട​ത്തി​ന് ഇ​ന്ന് 24 വ​യ​സ്

വെബ് ഡെസ്ക്
Published: July 26, 2026 10:52 PM IST | Updated: July 26, 2026 10:52 PM IST

മു​ഹ​മ്മ: വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ 29 പേ​രു​ടെ ജീ​വ​നെ​ടു​ത്ത കു​മ​ര​കം ബോ​ട്ട​പ​ക​ട​ത്തി​ന് ഇ​ന്ന് 24 വ​യ​സ്. 2002 ജൂ​ലൈ 27ന് ​പു​ല​ർ​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി മു​ഹ​മ്മ​യി​ൽനി​ന്ന് കു​മ​ര​ക​ത്തേക്കു പോ​യ യാ​ത്രാ​ബോ​ട്ടാ​ണ് ഡ്ര​ഡ്ജിം​ഗി​നെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട മ​ണ​ൽത്തിട്ട​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്. മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​ൽ കൂ​ടു​ത​ലും. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും മു​ഹ​മ്മ നി​വാ​സി​ക​ളാ​യി​രു​ന്നു.

പി​എ​സ്‌സി ​ടെ​സ്റ്റു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ ബോ​ട്ടു​ക​ൾ സ​ർ​വീ​സി​നി​ട​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചാ​ണ് കാ​ല​പ്പ​ഴ​ക്കം ഉ​ണ്ടാ​യി​രു​ന്ന ബോ​ട്ടി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി കാ​യ​ൽ താ​ണ്ടി​യ​ത്. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് കാ​ര്യ​ക്ഷ​മ​ത​യു​ള്ള ബോ​ട്ടു​ക​ൾ സ​ർ​വീ​സി​നി​ട്ടെ​ങ്കി​ലും ബോ​ട്ടു​ക​ൾ അ​പ​ക​ട​ത്തി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ ആ​വ​ർ​ത്തി​ക്കു​ന്നു.

കാ​യ​ലി​ൽ പൊ​ലി​ഞ്ഞ ഉ​റ്റ​വ​രു​ടെ ഓ​ർ​മക​ൾ പു​തു​ക്കി ഇ​ന്ന് ബോ​ട്ടു​ജെ​ട്ടി​യി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. രാ​വി​ലെ മു​ഹ​മ്മ ബോ​ട്ടു​ജെ​ട്ടി​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Boat Accident

Recent News

Corehub Up