x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാടാനപ്പിള്ളിയിൽ 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളംക​യ​റി


Published: July 1, 2026 05:24 AM IST | Updated: July 1, 2026 05:24 AM IST

വാ​ടാ​ന​പ്പി​ള്ളി: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷം. പ​ഞ്ചാ​യ​ത്തി​ലെ ഫ​സ​ൽ​ന​ഗ​ർ മു​ത​ൽ പൊ​ക്കാ​ഞ്ചേ​രി ബീ​ച്ചു​വ​രെ 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി. ഇ​വി​ട​ത്തു​കാ​രു​ടെ ആ​ശ്ര​യ​മാ​യ സീ​വാ​ൾ റോ​ഡ് തി​ര​യ​ടി​ച്ച് ത​ക​ർ​ന്ന​തോ​ടെ യാ​ത്രയും ദു​രി​ത​മാ​യി. നി​ര​വ​ധി തെ​ങ്ങു​ക​ളും വൈ​ദ്യു​തി​ത്തൂ​ണും ക​ട​പു​ഴ​കി. വേ​ലി​യേ​റ്റ​ത്തി​ലാ​ണ് തി​ര​യ​ടി​ച്ച് ക​ര​യി​ലേ​ക്ക് ക​യ​റി നാ​ശം​വി​ത​ച്ച​ത്. അ​ഞ്ചു​ദി​വ​സ​മാ​യി ക​ട​ലാ​ക്ര​മ​ണം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വേ​ലി​യേ​റ്റ​മാ​ണ് സീ​വാ​ൾ റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ഒ​രു ഭാ​ഗ​ത്തു​മാ​ത്രം നേ​രി​യ തോ​തി​ൽ ക​രി​ങ്ക​ല്ല​ടി​ക്കു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ​ചെ​യ്ത​ത്. അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ല് നി​ര​ത്താ​തി​രു​ന്ന​താ​ണ് സീ​വാ​ൾ റോ​ഡ് ഒ​ലി​ച്ചു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. റോ​ഡി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം അ​ടി​ച്ചു​ക​യ​റി​യാ​ൽ പ​രി​സ​ര​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സ്‌​കൂ​ൾ ബ​സു​ക​ൾ​ക്ക് ഇ​വി​ടേ​യ്ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​യാ​സ​ത്തി​ലാ​ണ്. മേ​ഖ​ല​യി​ൽ ശാ​സ്ത്രീ​യ​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​തി​രു​ന്ന​താ​ണ് ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യി നാ​ശം​വി​ത​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഓ​രോ വ​ർ​ഷ​വും ക​ട​ലാ​ക്ര​മ​ണം മൂ​ലം വ​ൻ നാ​ശ​മാ​ണു​ണ്ടാ​കു​ന്ന​ത്.
ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ പു​ലി​മു​ട്ടോ, ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ക​ട​ൽ​ഭി​ത്തി​യോ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ട​ലോ​ര നി​വാ​സി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മാ​റി​വ​രു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളൊ​ന്നും വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്നി​ല്അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ഒ​ന്നാം വാ​ർ​ഡ് അം​ഗം പി.​കെ. സു​ധ​ർ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 25 വീ​ടു​ക​ളി​ൽ വെ​ള്ളം കയ​റി​യ​താ​യും സു​ധ​ർ​മ​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham Districte News

Recent News

Corehub Up