x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​ന​ത്തി​ന്‍റെ 44 വ​ർ​ഷം; ഡോ. ​ന​ളി​നി​ക്ക് വെ​ള്ള​രി​ക്കു​ണ്ടി​ന്‍റെ ആ​ദ​രം


Published: July 2, 2026 01:58 AM IST | Updated: July 2, 2026 01:58 AM IST

സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​പി.​വി. ന​ളി​നി​യെ ആ​ദ​രി​ക്കു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: 44 വ​ർ​ഷ​മാ​യി വെ​ള്ള​രി​ക്കു​ണ്ടി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​ന​ങ്ങ​ൾ സ്റ്റെ​ത​സ്കോ​പ്പി​ലൂ​ടെ തൊ​ട്ട​റി​യു​ന്ന ഡോ. ​പി.​വി. ന​ളി​നി​ക്ക് ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ നാ​ടി​ന്‍റെ ആ​ദ​രം. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ലെ ക്ലി​നി​ക്കി​ലെ​ത്തി ഡോ​ക്ട​റെ ആ​ദ​രി​ച്ച​ത്.
കൊ​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഡോ. ​ന​ളി​നി 1980 ലാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ആ​റു​മാ​സം വീ​തം ശ്രീ​ക​ണ്ഠ​പു​ര​ത്തും പ​ര​പ്പ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​തു​ക​ഴി​ഞ്ഞ് ഈ ​കാ​ല​മ​ത്ര​യും വെ​ള്ള​രി​ക്കു​ണ്ടി​ലാ​യി​രു​ന്നു സേ​വ​നം. മ​ല​യോ​ര​ത്ത് ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രോ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ന​ളി​നി ഡോ​ക്ട​റു​ടെ സേ​വ​നം ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ക​ൻ ഡോ. ​അ​ന​ന്തു​വും ഇ​പ്പോ​ൾ ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്തു​ണ്ട്.
സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ന​ളി​നി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി കു​ഞ്ചി​റ​ക്കാ​ട്, കെ.​സി. ആ​ന്‍റ​ണി, കെ.​വി. ജോ​ർ​ജ്, അ​റ​ക്ക​പ​റ​മ്പി​ൽ അ​പ്പ​ച്ച​ൻ, കെ.​പി. ച​ന്ദ്ര​ൻ, ആ​ന്‍റ​ണി അ​ത്താ​ഴ​പാ​ടം, ര​മ​ണി, സു​ലോ​ച​ന ച​ന്ദ്ര​ൻ, ത​മ്പാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up