വേൾഡ് മലയാളി പ്രോവിൻസിന്റെ ആമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചപ്പോൾ.
കോയന്പത്തൂർ: വേൾഡ് മലയാളി പ്രോവിൻസ് കോയമ്പത്തൂരിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടേഴ്സ് ഡേ ആചരിച്ചു.
വടവള്ളിയിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻററിലെ ഡോക്ടർമാരായ ഡോ.ആർ. അരുണ രാജഷീല, ഡോ. കപ്പിൽ ബസ്വരാജ്, ഡോ.എസ്. മോഹന, ഡോ.ജെ. ഡൊമിനിക് വിശാൽ, ഡോ. അഭിനന്ദു, ഡോ. അഖിൽ ബാലൻ എന്നിവരെ ആദരിച്ചു.
ഡബ്ല്യൂഎംസിയിലെ ഡോ. ജയമോഹൻ ഉണ്ണിത്താൻ, ഡോ. ജയന്തി പ്രദീപ്, ഡോ. വത്സല വാരിയർ, ഡോ. ബാനുലക്ഷ്മി എന്നിവരെയും യോഗത്തിൽ ആദരിച്ചു. പ്രോവിൻസ് എക്സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളായ പ്രദീപ് നമ്പ്യാർ, രാജൻ ആറുമുഖം, വിജയൻ ചെറുവശേരി, മണികണ്ഠൻ, ഉഷ മണികണ്ഠൻ നേതൃത്വം നൽകി.
Tags : Nattuvishesham District news