x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട്ട​വു​മാ​യി പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ


Published: July 2, 2026 03:22 AM IST | Updated: July 2, 2026 03:22 AM IST

പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ല​ഹ​രിവി​രു​ദ്ധ​ റാ​ലി നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ട​വു​മാ​യി പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വി​ദ്യാ​ല​യ​ത്തി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സാ​മൂ​ഹ്യ ബോ​ധ​വ​ത്ക​ര​ണ​വും തെ​രു​വുനാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു. ‘ചി​റ​ക​രി​യു​ന്ന ല​ഹ​രി​വേ​ണ്ട, ചി​ന്ത​യു​ണ​ർ​ത്തും നാ​ളെ മ​തി’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം.
ജെ​ആ​ർ​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, മ​ല​ർ​വാ​ടി, ടീ​ൻ ഇ​ന്ത്യ തു​ട​ങ്ങി സ്കൂ​ളി​ലെ മു​ഴു​വ​ൻ ക്ല​ബുക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​ദ്യാ​ർ​ഥി​ക​ൾ ത​യാറാ​ക്കി​യ ല​ഹ​രി​വി​രു​ദ്ധ തെ​രു​വ് നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്.
പ​രി​പാ​ടി നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം.​പി. പു​ഷ്പ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ബ​ഷീ​ർ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ ഓ​ർ​ഡി​നേ​റ്റ​ർ നു​സൈ​ബ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​ഒ രാ​ജേ​ഷ്, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ്, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡി.​എം. ഷെ​രീ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഷാ​ഹു​ൽ ഹ​മീ​ദ്, ഫി​ർ​ദൗ​സ്, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up