ആലത്തൂർ ലോക്കൽ അസോസിയേഷന്റെ വാർഷിക കൗൺസിൽ യോഗം നൂൺമീൽ ഓഫീസർ പി.എൽ. ജോജു ഉദ്ഘാടനം ചെയ്യുന്നു.
ആലത്തൂർ: രാസലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ആലത്തൂരിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സും മുന്നിട്ടിറങ്ങാൻ ആലത്തൂർ ലോക്കൽ അസോസിയേഷന്റെ കൗൺസിൽ യോഗം തീരുമാനിച്ചു.
ആലത്തൂർ മിനി സിവിൽസ്റ്റേഷൻ ഹാളിൽ നടന്ന വാർഷിക കൗൺസിൽ യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രതിനിധി നൂൺമീൽ ഓഫീസർ പി.എൽ. ജോജു ഉദ്ഘാടനം ചെയ്തു.
ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് പി.എം. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരമോന്നത ബഹുമതിയായ ഹിമാലയൻ വുഡ് ബാഡ്ജ് പൂർത്തീകരിച്ച വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിലെ സ്കൗട്ട് മാസ്റ്റർ എം. സുമ, ഗൈഡ് ക്യാപ്റ്റൻ സജിനി വിജയൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി ഷിനു വി. ദേവ്, ട്രഷറർ ഡിനു കെ. ജോർജ് , കബ്സ് ജില്ലാ കമ്മീഷണർ സി.സി. സുഹാസ്, ഗൈഡ്സ് അസിസ്റ്റന്റ് ജില്ല കമ്മീഷണർ പി.യു. ബിന്ദു, ട്രെയ്നിംഗ് കൗൺസിലർ ശ്രീലത, ലൈഫ് മെംബർ എം. വിശ്വനാഥൻ, ഇൻസ്റ്റിറ്റ്യൂഷൻ പ്രതിനിധി ഹെഡ്മിസ്ട്രസ് നന്ദിനി, സി. ഗോപകുമാർ, ഉമ്മുകുൽസു, പി.എസ്.അന്നമ്മ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എം.നൂർമുഹമ്മദ്- പ്രസിഡന്റ്, ഷിനു വി. ദേവ്- സെക്രട്ടറി, ഡിനു കെ. ജോർജ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham District news