യുവക്ഷേത്ര കോളജിലെ യാത്രയയപ്പ് സമ്മേളനം ഡയറക്ടർ ഫാ.ഡോ. മാത്യൂ ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ 2024- 26 ബാച്ച് പിജി വിദ്യാർഥികളുടെ യാത്രയയപ്പ് സമ്മേളനം ഡയറക്ടർ ഫാ.ഡോ. മാത്യൂ ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ, അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയ്സ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.എസ്. കീർത്തി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കു പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠനത്തിലും കലാകായിക മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്കു ഡയറക്ടർ മൊമെന്റോ നല്കി.
വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും ഫാ. ഷൈജു പരിയത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Tags : Nattuvishesham District news