x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ൽ മി​ന്ന​ൽ സ​ർ​വീ​സി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം


Published: July 2, 2026 03:38 AM IST | Updated: July 2, 2026 03:38 AM IST

അ​ടൂ​ർ: ട്രെ​യി​ൻ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​ത്ത അ​ടൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി മി​ന്ന​ൽ സ​ർ​വീ​സി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യാ​ത്ര​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം – സു​ൽ​ത്താ​ൻ ബ​ത്തേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മി​ന്ന​ൽ ബ​സി​ന് നി​ല​വി​ൽ അ​ടൂ​രി​ൽ സ്റ്റോ​പ്പി​ല്ല. കൊ​ട്ടാ​ര​ക്ക​ര ക​ഴി​ഞ്ഞാ​ൽ പി​ന്നെ കോ​ട്ട​യ​ത്തും അ​തു ക​ഴി​ഞ്ഞാ​ൽ മൂ​വാ​റ്റു​പു​ഴ​യി​ലു​മാ​ണ് ഈ ​സ​ർ​വീ​സി​ന് സ്റ്റോ​പ്പു​ള്ള​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​ബ​സ് അ​ടൂ​ർ ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ബൈ​പാ​സ് വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് അ​ടൂ​രി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. അ​ടൂ​രി​ൽ​നി​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ജോ​ലി​ക്കാ​ർ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ​ക്ക് ബ​സ് സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.

മി​ന്ന​ൽ ബ​സി​ന്‍റെ സ്റ്റോ​പ്പി​നു പു​റ​മേ, ബൈ​പാ​സ് വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും അ​ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. നി​ല​വി​ൽ ചി​ല ബ​സു​ക​ൾ ബൈ​പാ​സി​ൽ മാ​ത്രം ആ​ളെ ഇ​റ​ക്കു​ന്ന​തി​നാ​ൽ, അ​തി​രാ​വി​ലെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടൗ​ണി​ലെ​ത്താ​ൻ ഓ​ട്ടോ​റി​ക്ഷ​യോ മ​റ്റു യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളോ ല​ഭി​ക്കാ​തെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up