വോയ്സ് ഓഫ് ഗോവിന്ദാപുരത്തിന്റെ ആംബുലൻസ് മുതലമട ഗ്രാമപഞ്ചായത്തംഗം ശിവരാജ് ഉദ്ഘാടനം ചെയ്യുന്നു.
മുതലമട: ഗോവിന്ദാപുരത്ത് നാട്ടുകാർ പണംസ്വരൂപിച്ച് വാങ്ങിയ ആംബുലൻസ് നാടിനു സമർപ്പിച്ചു. മുതലമട ഗ്രാമപഞ്ചായത്തംഗം ശിവരാജ് ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ഗോവിന്ദാപുരം ആംബുലൻസ് സർവീസ് എന്ന പേരിലാണ് സേവനം നടത്തുന്നത്.
പ്രദേശത്ത് മരണാനന്തര ആവശ്യങ്ങൾക്കു ആംബുലൻസ് ഉപയോഗിക്കുന്നത് തികച്ചുംസൗജന്യമായിരിക്കും. അപകടം, അത്യാഹിതം മറ്റു അടിയന്തര സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന വാടകയുടെ പകുതിനൽകിയാൽ മതിയാവും. നിർധന കുടുംബക്കാർക്ക് എല്ലാസേവനവും സൗജന്യമായിരിക്കും. ഗോവിന്ദാപുരത്ത് ആദിവാസി മറ്റും നിർധന കുടുംബങ്ങൾക്ക് അവസരോചിതസേവനത്തിനു വേണ്ടിയാണ് ആംബുലൻസ് വാങ്ങിയതെങ്കിലും എല്ലാ വിഭാഗക്കാർക്കും സേവനം ലഭ്യമാകുമെന്ന് പഞ്ചായത്തംഗവും ആംബുലൻസിന്റെ നടത്തിപ്പുകാരും അറിയിച്ചു.
പ്രദേശത്തെ 300 പേർ അടങ്ങുന്ന കമ്മിറ്റിയാണ് ഏഴുലക്ഷംരൂപ ചെലവിൽ ആംബുലൻസ് വാങ്ങിയിരിക്കുന്നത്.
Tags : Nattuvishesham District news