പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍
കട്ടപ്പന: സാഗര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 450 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി.
പ്ലാസ്റ്റിക് കാരിബാഗുകള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്.
ഇവ കണ്ടെത്തിയ കൈരളി സ്റ്റോഴ്സിന് 50,000 രൂപ ഫൈന്‍ ഈടാക്കി. ടൗണിലെ പല കടകളിലും ഉപഭോക്താക്കള്‍ക്ക് നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങള്‍ നല്‍കുന്നതെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചെറുകിട കടകളില്‍ പരിശോധന നടത്തിയപ്പോൾ ടൗണിലെ നാലോളം മൊത്തവ്യാപാര കേന്ദ്രങ്ങളില്‍നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിച്ചത്.
കട്ടപ്പന നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ അറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags : District News Nattuvishesham 450 kg plastic products