പൊതിച്ചോര്‍ ദിവ്യകാരുണ്യ ആരാധന ട്രസ്റ്റിന് കൈമാറിയപ്പോള്‍.
കോതനല്ലൂര്‍: സേവനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കംകുറിച്ച് കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്. പൊതിച്ചോര്‍ വിതരണം എല്ലാ ബുധനാഴ്ചയും സംഘടിപ്പിച്ചാണ് ഇവരുടെ നന്മയുടെ കരുതല്‍. കുട്ടികള്‍ കൊണ്ടുവരുന്ന പൊതിച്ചോര്‍ ശേഖരിച്ചു ദിവ്യകാരുണ്യ ആരാധന ട്രസ്റ്റിന് കൈമാറും.
ഹെഡ്മാസ്റ്റര് ടി.എം. വര്‍ഗീസിന്റെ സാന്നിധ്യത്തിലാണ് പരിപാടി ആരംഭിച്ചത്. ഗൈഡ് ക്യാപ്റ്റന്മാരും സ്കൗട്ട് മാസ്റ്റര്മാരുമായ അധ്യാപകര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.