x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളിമേ​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 26, 2026 01:07 AM IST | Updated: August 26, 2026 01:07 AM IST

പ്രതീകാത്മക ചിത്രം

കു​ണ്ട​റ: കാ​ഞ്ഞി​ര​കോ​ട് പ​ള്ളിമേ​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​സഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത നാ​ലുപേ​ര്‍​ക്കെ​തി​രേ കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു. പേ​ര​യം കു​രി​ശ​ടി​യി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്ക് എ​ത്തു​ന്ന സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും നാ​ലു വ്യ​ക്തി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ‘കാ​ഞ്ഞി​ര​കോ​ട് ഇ​ട​വ​ക കൂ​ട്ടാ​യ്മ' എ​ന്ന വാ​ട്‌​സ​പ്പ് ഗ്രൂ​പ്പ് വ​ഴി നി​ര​ന്ത​രം അ​പ​മാ​നി​ക്കി​ക്കു​ക​യും ചെ​യ്യുന്ന​വ​ര്‍​ക്കെ​തി​രേ കൊ​ട്ടാ​ര​ക്ക​ര റൂ​റ​ല്‍ എ​സ്പി​ക്കും സൈ​ബ​ര്‍ സെ​ല്ലി​നും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​റ്റ​കൃ​ത്യം ചെ​യ്യു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ അ​പ​മാ​നി​ക്കു​ക​യോ ശ​ല്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ഗൂ​ഢാലോ​ച​ന ന​ട​ത്തി​യ​തു​മ​ട​ക്കം വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം.

Tags : Nattuvishesham DistrictNews DeepikaNews case

Recent News

Corehub Up