പടന്ന കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്യുന്നു.
പടന്ന: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും വിള ഇൻഷ്വറൻസ് പക്ഷാചരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ കാർഷിക വിള ഇൻഷ്വറൻസ്, വിവിധ കാർഷിക വികസന പദ്ധതികൾ എന്നിവ വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. കൈരളി, പി.വി. അശ്വതി, കൃഷി അസിസ്റ്റന്റ് പി.പി. കപിൽ, പി.പി. ദീപ്തി, കെ.വി. ജതീന്ദ്രൻ, സുരേശൻ മാമുനി, റസാഖ് പുഴക്കര എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news