x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​തശി​ശു​വി​ന് പു​തു​ജീ​വ​ൻ ന​ൽ​കി ലൈ​ഫ്‌ലൈ​ൻ ആ​ശു​പ​ത്രി


Published: July 2, 2026 03:39 AM IST | Updated: July 2, 2026 03:39 AM IST

അ​ടൂ​ർ: ഗ​ർ​ഭ​കാ​ല​ത്തു​ത​ന്നെ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഒ​രു ന​വ​ജാ​ത ശി​ശു​വി​ന് വി​ജ​യ​ക​ര​മാ​യ ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി പു​തു​ജീ​വ​ൻ ന​ൽ​കി അ​ടൂ​ർ ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത് ഗു​രു​ത​ര​മാ​യി ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദവും അ​നു​ബ​ന്ധ സ​ങ്കീ​ർ​ണ​ത​ക​ളും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്. സ്കാ​നിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി കാ​ണ​പ്പെ​ട്ടു. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ വ​യ​റ്റി​ൽ ദ്രാ​വ​കം അ​ടി​ഞ്ഞു​കൂ​ടു​ക​യും ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്കു ചു​റ്റും വെ​ള്ളം കാ​ണ​പ്പെ​ടു​ക​യും ചെ​യ്​തി​രു​ന്നു. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര സി​സേ​റി​യ​ൻ ന​ട​ത്തേ​ണ്ടി​വ​ന്നു.

കു​ഞ്ഞ് ജ​നി​ച്ച​പ്പോ​ൾ ക​ര​യാ​തി​രു​ന്ന​തി​നാ​ൽ ഉ​ട​ൻ ജീ​വ​ൻ​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ന​വ​ജാ​ത ശി​ശുവിനെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. ത​ന്നെ​യു​മ​ല്ല, 32 ആ​ഴ്ച ഗ​ർ​ഭ​കാ​ല​ത്തി​ൽ ജ​നി​ച്ച ഈ ​ആ​ൺ​കു​ഞ്ഞി​ന് ജ​നി​ച്ച ഉ​ട​ൻ​ത​ന്നെ ഗു​രു​ത​ര​മാ​യ ശ്വാ​സ​ത​ട​സ​വും വ​യ​റു​വീ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ളി​ൽ കു​ഞ്ഞി​ന്‍റെ കു​ട​ലി​ൽ ജ​ന്മ​നാ ഉ​ണ്ടാ​യ ഗു​രു​ത​ര​മാ​യ ത​ട​സ​മാ​ണ് (മെ​ക്കോ​ണി​യം പെ​രി​റ്റോ​ണൈ​റ്റി​സ്) ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ചെ​റു​കു​ട​ലി​ന്‍റെ ഒ​രു ഭാ​ഗം ശ​രി​യാ​യി വി​ക​സി​ച്ചി​ട്ടി​ല്ലെ​ന്നും അ​തു​വ​ഴി ഭ​ക്ഷ​ണ​വും മ​റ്റു ദ​ഹ​ന​വ​സ്തു​ക്ക​ളും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കേ​ടാ​യ ഭാ​ഗം നീ​ക്കം​ചെ​യ്ത് ആ​രോ​ഗ്യ​മു​ള്ള ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ച്ചു. ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കും ശി​ശു​രോ​ഗ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​യാ​യ ഡോ. ​എ​ൽ. ടി​ങ്കി നേ​തൃ​ത്വം ന​ൽ​കി.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​യ്ക്കു​ശേ​ഷം കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ക്ര​മേ​ണ മെ​ച്ച​പ്പെ​ടു​ക​യും ശ്വാ​സ​ത​ട​സം മാ​റു​ക​യും കു​ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഞ്ഞ് തൃ​പ്തി​ക​ര​മാ​യ ആ​രോ​ഗ്യ​നി​ല​യി​ൽ തു​ട​രു​ന്നു.

എ​ൻ​ഐ​സി​യു മേ​ധാ​വി ഡോ. ​ബി​നു ഗോ​വി​ന്ദ്, ഗൈ​നെ​ക്കോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​ജെ​സ്ന ഹ​സ​ൻ, ഡോ‌. ​ജി.​എ​സ്. ഭ​വ്യ, അ​നെ​സ്തേ​റ്റി​സ്റ്റു​മാ​രാ​യ ഡോ. ​ഷീ​ജ പി. ​വ​ർ​ഗീ​സ്, ഡോ .​അ​ജോ അ​ച്ച​ൻ​കു​ഞ്ഞ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up