x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​ന്‍റെ ആ​ന​ക​ൾ​ക്ക് സു​ഖ​ചി​കി​ത്സ തു​ട​ങ്ങി


Published: July 2, 2026 04:52 AM IST | Updated: July 2, 2026 04:52 AM IST

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ആ​ന​ക​ൾ​ക്കു​ള്ള സു​ഖ​ചി​കി​ത്സ പു​ന്ന​ത്തൂ​ർ കോ​ട്ട​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജൂ​ണി​യ​ർ വി​ഷ്ണു എ​ന്ന ആ​ന​യ്ക്ക് മ​രു​ന്നു​രു​ള ന​ൽ​കി ദേ​വ​സ്വം, റ​വ​ന്യൂ സെ​ക്ര​ട്ട​റി എം.​ജി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​നു കീ​ഴി​ലു​ള്ള ആ​ന​ക​ൾ​ക്ക് സു​ഖ​ചി​കി​ത്സ തു​ട​ങ്ങി. റ​വ​ന്യൂ-​ദേ​വ​സ്വം സെ​ക്ര​ട്ട​റി എം.​ജി. രാ​ജ​മാണിക്യം കൊ​ന്പ​ൻ ജൂ​ണി​യ​ർ വി​ഷ്ണു​വി​ന് ഒൗ​ഷ​ധ ചോ​റു​രു​ള ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് കൊ​ന്പ​ൻ​മാ​രാ​യ വി​നാ​യ​ക​ൻ, ഗോ​പീ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റ് ആ​ന​ക​ൾ​ക്കും ഉരു​ള​ക​ൾ ന​ൽ​കി. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.
ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, സി. ​മ​നോ​ജ്, മ​നോ​ജ് ബി. ​നാ​യ​ർ, എം.​യു. ഷി​നി​ജ എ​ന്നി​വ​രും ആ​ന​ക​ൾ​ക്ക് മ​രു​ന്നു​രു​ള ന​ൽ​കി. ജീ​വ​ധ​നം ഡി​എ കെ. ​ഗീ​ത, ക്ഷേ​ത്രം ഡി​എ എം. ​രാ​ധ, വി​ദ​ഗ്ധ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​ബി. ഗി​രി​ദാ​സ്, ഡോ. ​എം.​എ​ൻ. ദേ​വ​ൻ ന​ന്പൂ​തി​രി, ഡോ. ​കെ. വി​വേ​ക്, ഡോ. ​യു. ഗി​രീ​ഷ്, ഡോ. ​വി. ശ​ബ​രീ​നാ​ഥ്, നാ​കേ​രി വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ദേ​വ​സ്വം ആ​ന​ത്താ​വ​ള​ത്തി​ലെ 35 ആ​ന​ക​ളി​ൽ മ​ദ​പ്പാ​ടി​ലു​ള്ള​തും ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പു​ചു​മ​ത​ല ഉ​ള്ള​വ​യും ഒ​ഴി​കെ 17 ആ​ന​ക​ൾ സു​ഖ​ചി​കി​ത്സ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ണി​നി​ര​ന്നു. ഒ​രു മാ​സം നീ​ളു​ന്ന സു​ഖ​ചി​കി​ത്സ 30നു ​സ​മാ​പി​ക്കും.

Tags : Nattuvishesham District news

Recent News

Corehub Up