1. കൊല്ലപ്പെട്ട അനിൽ 2. രണ്ടാം പ്രതി സന്തോഷ്
കൊട്ടാരക്കര: യുവാവിനെ സഹോദരീ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിക്ക് ജീവപര്യന്തം. രണ്ടാം പ്രതിയായ കൊട്ടിയം മയ്യനാട് തെക്കുംകര പാണ്ടാലയില് തെക്കതില്‍ വീട്ടില്‍ സന്തോഷിനെ (37)യാണ് പട്ടികജാതി പട്ടിക വര്‍ഗ (അതിക്രമം തടയല്‍) പ്രത്യേക കോടതി ജഡ്ജി ആര്. ജയകൃഷ്ണന് ജീവപര്യന്തം തടവിനു വിധിച്ചത്. ഒന്നാം പ്രതി കൊല്ലപ്പെട്ട അനിലിന്റെ സഹോദരി ഭര്‍ത്താവ് കൂടിയായ മയ്യനാട് തെക്കുംകര കുളങ്ങര പുത്തന്‍വീട്ടില്‍ അനീഷ് വിചാരണ മധ്യേ മരിച്ചു.
2020 ജനുവരിയിലാണ് മയ്യനാട് ആതിര ഭവനില്‍ അനിലിനെ (23) പ്രതികള്‍ കമ്പി വടി ഉപയോഗിച്ച് അടിച്ചു കൊന്നത്. അനീഷ് അനിലിന്റെ കുടുംബത്തോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. സംഭവ ദിവസം ഇത്തരത്തില്‍ വഴക്ക് ഉണ്ടാകുകയും അനീഷ് വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ഭര്‍ത്താവിനെ കൊണ്ടുവരാന്‍ സഹോദരി അനിലോട് ആവശ്യപ്പെട്ടു.
അനീഷ് സന്തോഷിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ് അനില്‍ സുഹൃത്തിനേയും രാത്രി സന്തോഷിന്റെ വീട്ടിൽ എത്തി. തുടർന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും അനീഷും സന്തോഷും ചേര്‍ന്നു അനിലിനെ അടിച്ചു കൊല്ലുകയുമായിരുന്നു. 26 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി എസ് സന്തോഷ് കുമാര്‍ ഹാജരായി.
Tags : Local News Nattuvishesham Kollam