x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡിന്‍റെ മധ്യഭാഗം കുത്തിപ്പൊളിച്ച് പൈപ്പിട്ടു : ഇപ്പോൾ ടാറിംഗ് ഉള്ളത് വശങ്ങളിൽ മാത്രം!


Published: July 2, 2026 06:03 AM IST | Updated: July 2, 2026 06:03 AM IST

ക​ച്ചേ​രി​മു​ക്കി​ല്‍​നി​ന്നു നാ​ന്തി​രി​ക്ക​ലേ​ക്ക് പോകുന്ന റോഡ് തകർന്ന നിലയിൽ

കു​ണ്ട​റ: ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ കൂ​റ്റ​ന്‍ പൈ​പ്പ് ഇ​ട്ട​ത് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച്. നി​ല​വി​ല്‍ റോഡിന്‍റെ മ​ധ്യ​ഭാ​ഗ​ം തകർന്ന് ഇ​രു​വ​ശ​ത്തെ​യും ടാ​റിം​ഗ് ഒ​ര​ടി മാ​ത്ര​മേ ഉ​ള്ളൂ. ക​ച്ചേ​രി​മു​ക്കി​ല്‍​നി​ന്നു മൃ​ഗാ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്ത് കൂ​ടി നാ​ന്തി​രി​ക്ക​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ മ​ദ്യ​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് കൂ​റ്റ​ന്‍ പൈ​പ്പ് കു​ഴി​ച്ചി​ട്ട ശേ​ഷം മ​ണ്ണി​ട്ട് മൂ​ടി​യ​ത്.

എ​ന്നാ​ല്‍ ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ത് ടാ​ര്‍ ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പൊ​ടി ശ​ല്യം മൂ​ലം നാട്ടുകാരിൽ പലർക്കും ശ്വാ​സ​കോ​ശ രോ​ഗം പി​ടി​പെ​ട്ടു. ഈ ​റോ​ഡി​ല്‍ കു​ട്ടി​ക​ള്‍ കാ​ല്‍ ത​ട്ടി വീ​ഴു​ന്നതും സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​രു​ള്‍​പ്പെ​ടെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും സ്ഥി​രം സം​ഭ​വ​മാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്.

ഇപ്പോൾ കു​ഴി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വാ​ഴ ന​ട്ടു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം ആ​റ​ടി​യി​ല്‍ കൂ​ടു​ത​ല്‍ താ​ഴ്ച​യു​ള്ള കു​ഴി കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും വാ​ഹ​ന യാ​ത്രി​ക​ര്‍​ക്കും ഭീ​ഷ​ണി​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up