കൃപാലയ സ്കൂളില്‍ ജൂബിലി സമാപനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: ഭിന്നശേഷി വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിനും കലാകായിക രംഗത്ത് സംസ്ഥാന ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും കൃപാലയ സ്പെഷല്‍ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകായാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്.
കൃപാലയ സ്പെഷല്‍ സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറ് വിദ്യാര്‍ഥികളുമായി 25 വര്‍ഷം മുന്‍പ് ആരംഭിച്ച കൃപാലയ സ്കൂള്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠന രംഗത്ത് മുഖ്യധാരായില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 147 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
പ്രൊവിന്‍ഷ്യാള്‍ മദര്‍ പൗളിന് മുകാല അധ്യക്ഷത വഹിച്ചു. ഫാ. ജോഷി പുല്‍പ്പയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. ജെയ്സണ്‍ കാഞ്ഞിരപ്പാറയില്‍, പഞ്ചായത്തംഗം ഗീത കുഞ്ഞികൃഷ്ണന്, കൃപാലയ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ആന്‍സീന, സിസ്റ്റര്‍ ടെസീന, ടി.യു. ഷിബു, ജോസഫ് കരിക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad